Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅനധികൃത കടത്ത്: കര്‍ശന ...

അനധികൃത കടത്ത്: കര്‍ശന നടപടിയെടുത്ത എസ്.ഐക്ക് സ്ഥലംമാറ്റം

text_fields
bookmark_border
ചിറ്റൂര്‍: അതിര്‍ത്തിയിലെ ഊടുവഴികള്‍ വെട്ടിച്ച് ഇറച്ചിക്കോഴി, അരിക്കടത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച മീനാക്ഷിപുരം എസ്.ഐ സുനില്‍കൃഷ്ണനെ കല്ലടിക്കോട്ടേക്ക് സ്ഥലം മാറ്റി. പുതിയതായി ആരംഭിച്ച പൊലീസ് സ്റ്റേഷനില്‍ ഏഴ് മാസം മുമ്പാണ് എസ്.ഐയായി സുനില്‍ കൃഷ്ണന്‍ ചുമതലയേറ്റത്. ഭരണകക്ഷിയിലെ ചിലരുടെ ഇടപെടലിനെ തുടര്‍ന്നാണ് സ്ഥലംമാറ്റമെന്നാണ് സൂചന. മീനാക്ഷിപുരത്തേയും കന്നിമാരിയിലേയും ചെക്പോസ്റ്റുകളില്‍ പ്രവേശിക്കാതെ രാത്രികാലങ്ങളില്‍ ഊടുവഴികളിലൂടെ വ്യാപകമായി കോഴി, അരി എന്നിവ കടത്തുന്നുണ്ട്. എസ്.ഐ പരിശോധന കര്‍ശനമാക്കിയതോടെ കള്ളക്കടത്ത് കുറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു. കോളനികളില്‍ മദ്യപാനത്തെതുടര്‍ന്നുണ്ടായ അടിപടിയും തര്‍ക്കവും എസ്.ഐ ഇടപെട്ട് പറഞ്ഞു തീര്‍ത്തിരുന്നു. ജനങ്ങളെ അനുനയിപ്പിച്ചും മാധ്യസ്ഥത്തിലൂടെയും കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവന്നത് നാട്ടുകാര്‍ക്കിടയില്‍ എസ്.ഐയെക്കുറിച്ച് പൊതുവെ മതിപ്പുണ്ടാക്കി. എസ്.ഐയെ മാറ്റിയതിനെതിരെ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നല്‍കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story