Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീണ്ടും പുലിയിറങ്ങി; ...

വീണ്ടും പുലിയിറങ്ങി; മലയോരവാസികള്‍ ഭീതിയില്‍

text_fields
bookmark_border
വടക്കഞ്ചേരി: മംഗലം ഡാമിലെ മലയോര മേഖലയില്‍ വീണ്ടും പുലിയിറങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മംഗലം ഡാമില്‍ ടാപ്പിങ് തൊഴിലാളിയെ പുലി ഓടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തലനാരിഴക്കാണ് പുലിയുടെ മുന്നില്‍നിന്ന് പൊന്‍കണ്ടം കല്ലമ്പറമ്പ് വിനോദ് (35) രക്ഷപ്പെട്ടത്. സഹോദരന്‍ ബിജുവിന്‍െറ അടുത്തുള്ള വീട്ടില്‍ പോയി തിരിച്ചുവരുന്ന വഴിയിലാണ് കടമാന്‍കുന്നിന് സമീപം പുലി ഇയാളുടെ മുന്നില്‍പ്പെട്ടതത്രേ. പ്രാണഭീതിയില്‍ വിനോദ് തൊട്ടടുത്തുള്ള മരത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പിറകെ ഓടിയ പുലി നിലവിളി കേട്ട് തടിച്ചുകൂടിയ നാട്ടുകാരെ കണ്ടപ്പോള്‍ വനമേഖലയിലേക്ക് തിരിഞ്ഞോടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പും പൊന്‍കണ്ടത്തിനടുത്ത് പുലി ഇറങ്ങി ആടിനെ കടിച്ചുകൊന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story