Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2015 6:21 PM IST Updated On
date_range 2 Dec 2015 6:21 PM ISTവയോജനക്ഷേമ നിയന്ത്രണ ബോര്‍ഡ് രൂപവത്കരണം ഉടന്‍
text_fieldsbookmark_border
പാലക്കാട്: കേരളം വയോജന ക്ഷേമ സംസ്ഥാനമാക്കുന്നതിന്‍െറ മുന്നോടിയായി വയോധികരുടെ അവകാശങ്ങളും ആവശ്യങ്ങളും അംഗീകരിച്ചുനല്‍കുന്നതിന് നിയന്ത്രണ ബോര്‍ഡ് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചതായി സ്പെഷല്‍ ഓഫിസര്‍ അഡ്വ. വി.കെ. ബീരാന്‍ അറിയിച്ചു. ഇതിനായി ആറ് മാസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തന്നെ മന്ത്രിസഭ ചുമതലപ്പെടുത്തിയത്. എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ സിറ്റിങ് പൂര്‍ത്തിയാക്കി നിര്‍ദേശങ്ങള്‍ ശേഖരിച്ചു. എറണാകുളത്ത് ഹൈകോടതിക്ക് സമീപം എമ്പയര്‍ ബില്‍ഡിങ്ങില്‍ സ്പെഷല്‍ ഓഫിസറുടെ ഓഫിസ് പ്രവൃത്തിക്കുന്നുണ്ട്. വയോജനങ്ങളെ അവഗണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. വയോജനങ്ങളുടെ പരാതിയാല്‍ ആര്‍.ഡി.ഒക്ക് തീരുമാനമെടുക്കാം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ കാമ്പയിന്‍ നടത്തും. പൊലീസ് സ്റ്റേഷനുകളില്‍ വയോജനങ്ങളുടെ ലിസ്റ്റ് ക്രോഡീകരിച്ച് സൂക്ഷിക്കണം. ആരോരുമില്ലാത്ത വൃദ്ധ ദമ്പതികളുടെ കാര്യം അന്വേഷിക്കാന്‍ പത്ത് ദിവസം കൂടുമ്പോള്‍ നേരിട്ട് ചെന്ന് വിവരങ്ങള്‍ നല്‍കാന്‍ ചുമതലപ്പെടുത്തും. പരമ്പരാഗത സ്വത്തിനര്‍ഹതപ്പെട്ട മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യത മക്കള്‍ക്കാണ്. അവഗണിക്കപ്പെടുന്നവര്‍ക്ക് സംരക്ഷണവും പരിപാലനവും ഉറപ്പാക്കാന്‍ നിയമമുണ്ട്. ഇതിനുള്ള ട്രൈബ്യൂണലിന്‍െറ അപ്പലേറ്റ് അതോറിറ്റി കലക്ടറാണ്. വയോജനങ്ങള്‍ പരാതി നല്‍കിയാല്‍ 90 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് വ്യവസ്ഥയെന്നും സ്പെഷല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story