Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2015 4:03 PM IST Updated On
date_range 31 Aug 2015 4:03 PM ISTഗുരു സ്മരണയില്‍ ജയന്തി ആഘോഷം
text_fieldsbookmark_border
പാലക്കാട്: ഗുരുദേവ സന്ദേശങ്ങള്‍ ചൊരിഞ്ഞ് നാടെങ്ങും ചതയദിനം ആഘോഷിച്ചു. മാനവ സമൂഹത്തിന് വഴികാട്ടിയ ശ്രീ നാരായണഗുരുവിന്‍െറ ജയന്തി ആഘോഷത്തിന് ഘോഷയാത്രകള്‍ അകമ്പടി സേവിച്ചു. പീതപതാക വഹിച്ച് നാരായണീയരും വാദ്യാഘോഷങ്ങളും ഘോഷയാത്രയില്‍ അകമ്പടിയായി. എസ്.എന്‍.ഡി.പി പാലക്കാട് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് കോട്ടമൈതാനം അഞ്ച് വിളക്കിന് മുന്നില്‍ നിന്നാരംഭിച്ച ഘോഷയാത്ര കോര്‍ട്ട് റോഡ്-ഹെഡ്പോസ്റ്റ് ഓഫിസ് റോഡ്, കൊപ്പം വഴി ലയണ്‍സ് സ്കൂളിലത്തെി. തുടര്‍ന്ന്, നടന്ന പൊതുസമ്മേളനം എറണാകുളം ജില്ലാ ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് ആര്‍. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ ജില്ലാ പൊലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്റാള്‍ സമ്മാനിച്ചു. പാലക്കാട്: ഗുരുധര്‍മ പ്രചാരണസഭ മണലി ആസ്ഥാനത്ത് നടത്തിയ ശ്രീ നാരായണ ഗുരു ജന്മ ദിനാഘോഷം മുന്‍ എം.പി വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സി.ജി. മണി അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍ ജയന്തി ദിന സന്ദേശം നടത്തി. കെ. അച്യുതന്‍ എം.എല്‍.എ, ബ്രഹ്മകുമാരി മീന, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് സി.കൃഷ്ണകുമാര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സി. ഭവദാസ്, സുജന, വി.പി. അനന്തനാരായണന്‍, ചെമ്പക്കര സുകുമാര്‍, ആര്‍. രാമകൃഷ്ണന്‍, പി.എന്‍. രാജേന്ദ്രന്‍, സി.എന്‍. സുകുമാരന്‍, എ.കെ. ദിനേശന്‍, പി. രാജന്‍, കെ. ജയകുമാര്‍, പി.കെ. സജീവന്‍, പി.സി. സുധാകരന്‍, സി.വി. ത്യാഗരാജന്‍, സി.ജി. ലളിത എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി യോഗം മണ്ണാര്‍ക്കാട് യൂനിയന്‍ സംഘടിപ്പിച്ച 161ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് എന്‍.ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ മുന്‍ എം.എല്‍.എ പി. കുമാരന്‍ വിതരണം ചെയ്തു. യോഗം ഡയറക്ടര്‍മാരായ ജി. അനു പെട്ടിക്കല്‍, തിലകരാജ്, വൈസ് പ്രസിഡന്‍റ് സി.കെ. ശിവദാസ്, സെക്രട്ടറി കെ.വി. പ്രസന്നന്‍, കൗണ്‍സിലര്‍മാരായ എം. രാമകൃഷ്ണന്‍, കെ. അരവിന്ദാക്ഷന്‍, മൈക്രോഫിനാന്‍സ് ഓഫിസര്‍ കെ.ആര്‍. പ്രകാശന്‍, ആര്‍.എന്‍. റെജി, എ. രാജപ്രകാശ്, ലളിത കൃഷ്ണന്‍, പങ്കജവല്ലി രാജന്‍ എന്നിവര്‍ സംസാരിച്ചു. ചതയ ദിനത്തിന്‍െറ ഭാഗമായി രാവിലെ ഗുരുപൂജ, പതാക ഉയര്‍ത്തല്‍ എന്നിവയും ഉച്ചക്ക് മണ്ണാര്‍ക്കാട് നഗരത്തില്‍ ഗജവീരന്‍െറയും ശിഹങ്കാര മേളയുടെയും അകമ്പടിയോടെ ആയിരങ്ങള്‍ നിരന്ന സാംസ്കാരിക ഘോഷയാത്രയും നടന്നു. മണ്ണാര്‍ക്കാട് ടൗണ്‍ ശാഖയില്‍ പ്രസിഡന്‍റ് ഡോ. പി.കെ. ജയപ്രകാശ് പതാക ഉയര്‍ത്തി. കുളപ്പാടം ശാഖയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുകുമാരി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story