Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2015 5:26 PM IST Updated On
date_range 30 Aug 2015 5:26 PM ISTതെളിഞ്ഞ പകലില്‍ തിരുവോണാഘോഷം
text_fieldsbookmark_border
പട്ടാമ്പി: തെളിഞ്ഞ പകലിലത്തെിയ തിരുവോണവും അവിട്ടവും നാട്ടിന്‍പുറങ്ങളില്‍ ആഹ്ളാദം പകര്‍ന്നു. ഓരോ ഗ്രാമങ്ങളിലും കലാ സാംസ്കാരിക സംഘടനകളും ക്ളബുകളും നവ മാധ്യമ കൂട്ടായ്മകളും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്. കൂട്ടായ്മകള്‍ സൗഹൃദ വേദികള്‍ കൂടിയായി. ഞാങ്ങാട്ടിരി അമ്പലവട്ടം ബ്രദേഴ്സ് കൂറ്റന്‍ പൂക്കളം ഒരുക്കി. ഭഗവതി ക്ഷേത്രാങ്കണത്തില്‍ പ്രധാന കവാടത്തിലാണ് മുപ്പതോളം യുവാക്കള്‍ ഒരു രാത്രി നീണ്ട പരിശ്രമത്തിലൂടെ പൂക്കളം ഒരുക്കിയത്. പട്ടാമ്പി ഗവ. സംസ്കൃത കോളജില്‍ നടക്കുന്ന എന്‍.സി.സി വാര്‍ഷിക ക്യാമ്പില്‍ കാഡറ്റുകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കളം തീര്‍ത്തും മാവേലിയുടെ വേഷമിട്ടും ഒൗഷധ സസ്യങ്ങള്‍ നട്ടും വടംവലി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചും 700ഓളം കാഡറ്റുകള്‍ ഓണം ഉത്സവമാക്കി. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ എ. പരമേശ്വരന്‍, കേണല്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുവോണ നാളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരവും കോളജില്‍ നടന്നു. ലഫ്. പി. അബ്ദു നേതൃത്വം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി കിഴായൂര്‍ യൂനിറ്റ് നിര്‍ധന കുടുംബങ്ങള്‍ക്ക് അരിയും പപ്പടവും വിതരണം ചെയ്തു. കെ.പി. ഹമീദ്, സുരാജ്, ജിഷ്ണു, കെ.പി. അഫ്സല്‍, എം. ഇര്‍ഷാദ്, മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുതുതല ഗണപതി സേവാ സംഘം രോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി. അംഗ പരിമിതരായ കുട്ടികള്‍ക്ക് മുച്ചക്ര സൈക്കിള്‍ വിതരണം ചെയ്തു. വി. വിനോദ്, രാമകൃഷ്ണന്‍ നമ്പ്യാര്‍, മോഹന്‍ദാസ്, ചന്ദ്രന്‍, സുരേന്ദ്രന്‍, പ്രേംകുമാര്‍, രാജഗോപാലന്‍, ജയകുമാര്‍, മണി, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെര്‍പ്പുളശ്ശേരി: എഴുവന്തല പൊതുജന വായനശാലയും ഭാവന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷം നെല്ലായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.പി. ശശിധരന്‍, ടി. സുധ, പട്ടാമ്പി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സക്കിര്‍ ഹുസൈന്‍, എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. 70 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. കലാ-കായിക മത്സരങ്ങളും അരങ്ങേറി. പൊന്‍മുഖം വായനശാലയും പൊട്ടാച്ചിറ സ്റ്റാര്‍മോസ്കോ ക്ളബും ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു. കുറുവട്ടൂര്‍ വെള്ളിനേഴി നാണു നായര്‍ സ്മാരക കലാകേന്ദ്രത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കഥകളിയും നാടകവും അരങ്ങേറി. കുലുക്കല്ലൂര്‍ പുലരി കലാ സാംസ്കാരിക വേദി കലാപരിപാടികള്‍ സംഘടിപ്പിച്ചു. കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. ആനപ്പായ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജയരാജ് കുലുക്കല്ലൂര്‍, അഭിനവ്, സലാം ചെമ്മന്‍കുഴി എന്നിവര്‍ സംസാരിച്ചു. ചുണ്ടമ്പറ്റ വേലായുധന്‍ ആശാന്‍െറ കോല്‍ക്കളിയും കുട്ടികളുടെ കലാപരിപാടികളും കവിസദസ്സും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story