Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2015 8:04 PM IST Updated On
date_range 24 Aug 2015 8:04 PM ISTഅനങ്ങന്‍മല വ്യാജവാറ്റു സംഘങ്ങളുടെ സുരക്ഷാ താവളം
text_fieldsbookmark_border
ഒറ്റപ്പാലം: പ്രകൃതി ഭംഗി അനുഗ്രഹിച്ച അനങ്ങന്‍മല വ്യാജവാറ്റു സംഘങ്ങളുടെ സുരക്ഷാ താവളമാകുന്നു. ഒറ്റപ്പാലം നഗരസഭയിലും അമ്പലപ്പാറ, അനങ്ങനടി തുടങ്ങിയ സമീപ പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന മലയുടെ താഴ്വാര മേഖലകള്‍ പലതും വാറ്റു ചാരായ കേന്ദ്രങ്ങളാണ്. വരോട്, ചുനങ്ങാട്, തിരുത്തി പ്രദേശങ്ങളില്‍ മല കേന്ദ്രീകരിച്ച് വാറ്റ് നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇവര്‍ നിര്‍മാണം സ്വയം നിര്‍ത്തിവെക്കുമ്പോഴുള്ള ഇടവേളകളൊഴിച്ചാല്‍ വാറ്റ് സജീവമാണെന്ന് താഴ്വാര നിവാസികള്‍ പറയുന്നു. അധികൃതരുടെ റെയ്ഡ് പ്രഹസനമാണെന്ന ആക്ഷേപമുണ്ട്. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മലയില്‍ റെയ്ഡ് നടത്തിയാല്‍ വെറും കൈയോടെ മടങ്ങേണ്ടി വരാറില്ല. അതേസമയം, വാറ്റിന് പിന്നിലെ ശക്തികളെ കണ്ടത്തൊന്‍ കഴിയാറുമില്ല. ശനിയാഴ്ച നടന്ന പരിശോധനയില്‍ മലയില്‍നിന്ന് പിടികൂടിയത് ആയിരം ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ്. പരിശോധനാ സംഘം മലയുടെ അടിവാരമത്തെുമ്പോഴേക്കും വിവരങ്ങള്‍ കൈമാറാന്‍ ആളുകളെ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് വാറ്റുകാരെ തൊടാന്‍ കഴിയാതെ രക്ഷപ്പെടാന്‍ സഹായിക്കുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് കയറിയത്തൊന്‍ വിഷമമുള്ള ഇടങ്ങളിലാണ് വാറ്റും സൂക്ഷിപ്പും. ഓണക്കാലമാവുന്നതോടെ നിര്‍മാണത്തിലും വന്‍ വര്‍ധനവുണ്ടാകും. പ്രാദേശിക കച്ചവടത്തേക്കാളേറെ വാറ്റു മദ്യം പുറമേക്ക് കയറ്റിക്കൊണ്ടുപോകുന്നതാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. മലയിലേക്ക് വാഹനമത്തെിക്കാന്‍ കഴിയാത്തതും വ്യാജ വാറ്റുകാരെ തുണക്കുന്നു. വര്‍ഷത്തില്‍ പലതവണ മലയില്‍ അഗ്നിബാധയുണ്ടാകുമ്പോഴെല്ലാം അടിവാരത്തത്തെുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കൈയും കെട്ടി നില്‍ക്കേണ്ടി വരുന്നതിന് കാരണവും പാത സൗകര്യമില്ലാത്തതാണ്. അനങ്ങന്‍മല ഇക്കോ ടൂറിസം പദ്ധതി വികസിപ്പിക്കേണ്ട പ്രദേശങ്ങളാണ് വാറ്റു കേന്ദ്രങ്ങളായി തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story