Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightതാ​നൂ​ർ-​തെ​യ്യാ​ല...

താ​നൂ​ർ-​തെ​യ്യാ​ല റോ​ഡി​ലെ കുരുക്കിന് പരിഹാരമാകാൻ റെ​യി​ൽ​വേ മേ​ൽ​പാ​ലം

text_fields
bookmark_border
താ​നൂ​ർ-​തെ​യ്യാ​ല റോ​ഡി​ലെ കുരുക്കിന് പരിഹാരമാകാൻ റെ​യി​ൽ​വേ മേ​ൽ​പാ​ലം
cancel

താ​നൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി താ​നൂ​ർ-​തെ​യ്യാ​ല റോ​ഡി​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ലം യാ​ഥാ​ർ​ഥ‍്യ​മാ​കു​ന്നു. സം​സ്ഥാ​ന​ത്ത് 10 പാ​ല​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​മാ​ണാ​നു​മ​തി ന​ൽ​കി​യ​തി​ൽ ഇ​തും ഉ​ൾ​പ്പെ​ടും. സ്ഥ​ല​മെ​ടു​പ്പ് ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തീ​ക​രി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ ആ​ഗ​സ്​​റ്റി​ൽ താ​നൂ​രി​ൽ മേ​ൽ​പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ങ്ങി.

റെ​യി​ൽ​പാ​ള​ങ്ങ​ൾ​ക്ക് മു​ക​ളി​ലു​ള്ള ഭാ​ഗ​ത്ത് സ്​​റ്റീ​ൽ ഉ​പ​യോ​ഗി​ച്ച് പ്ര​വൃ​ത്തി ന​ട​ത്തു​മെ​ന്ന​താ​ണ് താ​നൂ​ർ-​തെ​യ്യാ​ല റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​െൻറ പ്ര​ത്യേ​ക​ത. സ്​​റ്റീ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ​മാ​യ​തി​നാ​ൽ വേ​ഗ​ത്തി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്ന് വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.

റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​നാ​ണ് പാ​ലം നി​ർ​മാ​ണ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല. ചെ​റു​തും വ​ലു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന താ​നൂ​ർ-​തെ​യ്യാ​ല റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും. താ​നൂ​രി​ൽ​നി​ന്ന് തെ​യ്യാ​ല-​വെ​ന്നി​യൂ​ർ റോ​ഡ് വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanurRailway Over Bridg
News Summary - Tanur Railway Over Bridge
Next Story