കടലറിവ് തേടി ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും
text_fieldsപൊന്നാനി: ഉൾക്കടലിലേക്ക് മത്സ്യബന്ധനത്തിനുപോയി ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും . വെള്ളിയാഴ്ചയാണ് ഉൾക്കടലിെൻറ അനുഭവം നേരിട്ടറിയാൻ ഡെപ്യൂട്ടി കലക്ടർ അരുണും പൊന്‍ നാനി തഹസിൽദാർ അൻവർ സാദത്തും ബോട്ട് യാത്ര നടത്തിയത്. ഒപ്പം ധൈര്യത്തിന് കലക്ടറേറ്റിലെ ജീവനക്കാരും സിവിൽ സ്റ്റേഷനിലെ ഏതാനും ജീവനക്കാരും കൂടി ചേർന്നതോടെ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ യാത്ര നടത്തിയത്.
ഡെപ്യൂട്ടി കലക്ടർ ഇടക്ക് ബോട്ട് ഓടിക്കുന്ന സ്രാങ്കുമായി. ഡെപ്യൂട്ടി കലക്ടർ പരിചിതരെപോലെ കടൽ കാറ്റ് ആസ്വദിച്ചു. ആദ്യമായാണ് ഡെപ്യൂട്ടി കലക്ടർ കടലിൽ പോകുന്നത്. പത്ത് കിലോ ആവോലിയാണ് ഇവർ വലയിട്ട് പിടിച്ചത്. രണ്ടു മണിക്കൂർ കടൽ യാത്രയിൽ കരയിൽനിന്ന് അഞ്ചുകിലോമീറ്റർ ഉൾക്കടിലേക്ക് പോയി. കനത്ത കാറ്റുമൂലം വൈകാതെ കരക്കണഞ്ഞപ്പോഴാണ് പലർക്കും ശ്വാസം നേരെ വീണത്. ഒരിക്കലും മറക്കാത്ത കടലനുഭവങ്ങൾ സമ്മാനിച്ച മത്സ്യത്തൊഴിലാളികൾക്ക് നന്ദി അറിയിച്ചാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. പോകുമ്പോൾ മുഴുവൻ മീനുകളും ഇവർക്ക് സമ്മാനിക്കാൻ മത്സ്യത്തൊഴിലാളികൾ മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
