Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദ് ഫായിസിനെ...

മുഹമ്മദ് ഫായിസിനെ ചെന്നിത്തല ആദരിച്ചു

text_fields
bookmark_border
muhammed faiz
cancel
camera_alt

 മുഹമ്മദ് ഫായിസിനുള്ള പ്രതിപക്ഷ നേതാവി​െൻറ ഉപഹാരം കോണ്‍ഗ്രസ് നേതാക്കള്‍ കൈമാറുന്നു

കിഴിശ്ശേരി: 'ചെലോല്‍ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല' തുടങ്ങുന്ന വാചകത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ മുഹമ്മദ് ഫായിസിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഡിയോ കാളിലൂടെ അഭിനന്ദിച്ചു. ഇനിയും ഒരുപാട് വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ ഈ കൊച്ചുമിടുക്കാനാവട്ടെയെന്ന് അദ്ദേഹം ആശംസകള്‍ അറിയിച്ചു.

മുഹമ്മദ് ഫായിസിനുള്ള പ്രതിപക്ഷ നേതാവി​​െൻറ ഉപഹാരം കുഴിമണ്ണ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്​ പി.ടി. രാംദാസ്, യൂത്ത് കോണ്‍ഗ്രസ് നേതാവും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് മെംബറുമായ അനൂബ് മൈത്ര, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ജാഫറലി കാവനൂര്‍, കുഴിമണ്ണ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ്​ സലാം മുക്കൂടന്‍ എന്നിവര്‍ വീട്ടിലെത്തി നല്‍കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaMuhammed Fayiz
Next Story