Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോടി രൂപയുണ്ട്​,...

കോടി രൂപയുണ്ട്​, ​െചലവഴിക്കുന്നില്ല; മരുന്ന്​ കിട്ടാതെ വൃക്ക​േരാഗികൾ

text_fields
bookmark_border
കോടി രൂപയുണ്ട്​, ​െചലവഴിക്കുന്നില്ല; മരുന്ന്​ കിട്ടാതെ വൃക്ക​േരാഗികൾ
cancel
മലപ്പുറം: സംസ്ഥാന സർക്കാറും ജില്ല പഞ്ചായത്തും തമ്മിലുള്ള തർക്കത്തിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിൽ ജില്ലയിലെ നൂറുകണക്കിന് വൃക്കേരാഗികൾ. ജില്ല പഞ്ചായത്ത് പദ്ധതി വിഹിതം െചലവഴിക്കുന്നതുമായി ബന്ധപ്പെട്ട ഒാഡിറ്റ് തടസ്സം നിമിത്തം വൃക്ക മാറ്റിവെച്ച രോഗികൾക്കുള്ള മരുന്ന് വിതരണം ഇൗ മാസം ഭാഗികമായി മുടങ്ങി. അടുത്ത മാസം ഇത് പൂർണമായും നിലക്കാനാണ് സാധ്യത. വൃക്കേരാഗികൾക്ക്് ജില്ല പഞ്ചായത്ത് കിഡ്നി വെൽഫെയർ സൊസൈറ്റി വഴി മാസംതോറും നൽകിയിരുന്ന 2000 രൂപ ഒരു വർഷമായി മുടങ്ങി. സ്കൂൾ വഴിയും മറ്റുമുള്ള ധനസമാഹരണം തടസ്സപ്പെട്ടതാണ് ഇതിന് കാരണം. ജില്ലയിൽ കിഡ്നി മാറ്റിവെച്ച 600ഒാളം രോഗികളുണ്ട്. പാലിയേറ്റിവ് കെയറിൽ രജിറ്റർ ചെയ്ത 1200ഒാളം പേർ ഡയാലിസിസ് ചെയ്യുന്നവരുമാണ്. കിഡ്നി മാറ്റിവെച്ചവർക്കുള്ള മരുന്നിന് പ്രതിമാസം 4500 രൂപ മുതൽ 7500 രൂപവരെ ചെലവുവരും. വളരെ ചുരുക്കം ചിലർക്ക് മറ്റു ചില സഹായങ്ങൾ കിട്ടുന്നുണ്ടെങ്കിലും കൂടുതൽ പേരും ഒരു നിവൃത്തിയില്ലാത്തവരാണ്. ഇവർക്ക് മരുന്ന് വാങ്ങി നൽകാൻ വർഷത്തിൽ രണ്ടുകോടി രൂപയോളം െചലവുവരും. ഇൗ ആവശ്യത്തിലേക്ക് ജില്ല പഞ്ചായത്ത് ഒരു കോടി രൂപ പദ്ധതി വിഹിതമായി നീക്കിെവച്ചുവരുന്നുണ്ട്. ഡി.എം.ഒയാണ് ഇതി​​െൻറ നിർവഹണ ഉദ്യോഗസ്ഥ. കഴിഞ്ഞ വർഷംവരെ മരുന്ന് വാങ്ങിനൽകിയിരുന്നെങ്കിലും ഇതിനെതിരെ ഒാഡിറ്റ് വിഭാഗം കുറിപ്പ് എഴുതിയതാണ് പ്രശ്നമായത്. സർക്കാർ സംവിധാനത്തിന് പുറത്തുള്ള കിഡ്നി വെൽഫെയർ സൊസൈറ്റി വഴി മരുന്ന് വാങ്ങിനൽകാൻ ഒാഡിറ്റ് വിഭാഗത്തി​​െൻറ എതിർപ്പുണ്ട്. ഇത് നിലനിൽക്കുന്നതിനാൽ ഡി.എം.ഒ പദ്ധതി നടപ്പാക്കാൻ തയാറാകുന്നില്ല. ഇതിനാൽ പദ്ധതി തുകയിൽ ഒരു രൂപ പോലും െചലവഴിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം വാങ്ങിവെച്ച മരുന്നിൽ ബാക്കിയുള്ളതാണ് ഇൗ മാസം രോഗികൾക്ക് വിതരണം ചെയ്തത്. ഇത് ആവശ്യത്തി​​െൻറ പകുതിമാത്രമേ വരുകയുള്ളൂ. അടുത്ത മാസത്തേക്ക് വിതരണത്തിന് മരുന്നില്ല. വർഷങ്ങളായി മരുന്ന് വാങ്ങിനൽകുന്നതാണെന്നും കഴിഞ്ഞ വർഷം മാത്രം ഒാഡിറ്റ് എതിർപ്പ് വന്നതിന് പിന്നിൽ കിഡ്നി സൊസൈറ്റിക്കെതിരെയുള്ള സർക്കാർ നീക്കമാണെന്നും ജില്ല പഞ്ചായത്ത് അധികൃതർ ആരോപിക്കുന്നു. നൂറുകണക്കിന് രോഗികൾക്ക് ആശ്വാസകരമായ പദ്ധതിയാണിത്. സർക്കാറിനെ ബോധ്യപ്പെടുത്തിയിട്ടും അനുകൂല തീരുമാനം ഉണ്ടാവുന്നില്ലെന്ന് ജില്ല പഞ്ചായത്ത് പറയുന്നു. പദ്ധതി നിർവഹണം മുടങ്ങിയതോടെ മറുവഴികൾ തേടുകയാണ് പാലിയേറ്റിവ് ക്ലിനിക്കുകൾ. േരാഗികളുടെ കണക്കെടുത്ത് മരുന്നിന് ഗ്രാമപഞ്ചായത്തുകളെ സമീപിക്കാൻ പാലിയേറ്റിവ് പ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം മരുന്ന് മുടങ്ങിയാൽ നൂറുകണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാവും. പ്രളയ ദുരിതാശ്വസനിധി സമാഹരണം നടക്കുന്നതിനാൽ കിഡ്നി ഫണ്ടിലേക്ക് ഇപ്പോൾ ജനകീയ സമാഹരണം സാധ്യമല്ല. സ്കൂളുകൾ വഴിയുള്ള ഫണ്ട് പിരിവിനും പ്രത്യേകാനുവാദം വേണം. മരുന്ന് നേരിട്ട് വാങ്ങിനൽകാം -ഡി.എം.ഒ മലപ്പുറം: ജില്ല പഞ്ചായത്തിന് നേരിട്ട് മരുന്ന് വാങ്ങിനൽകാൻ തടസ്സമില്ലെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന. സൊസൈറ്റി വഴി മരുന്ന് വാങ്ങിനൽകുന്നതിനാണ് ലോക്കൽ ഫണ്ട് ഒാഡിറ്റ് വിഭാഗത്തി​​െൻറ എതിർപ്പ്. പദ്ധതി രൂപവത്കരണ സമയത്ത് ഇൗ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. മുൻ വർഷങ്ങളിൽ നടന്നുവന്ന പദ്ധതി എന്ന നിലക്കാണ് നിർവഹണത്തിന് തയാറായത്. രോഗികൾക്ക് ഗുണകരമായ പദ്ധതിയാണെന്നും ഒാഡിറ്റ് പരാമർശം നീക്കികിട്ടണമെന്നും ആവശ്യപ്പെട്ട് ലോക്കൽ ഫണ്ട് ഒാഡിറ്റ് വിഭാഗത്തിന് കത്ത് നൽകിയെങ്കിലും മറുപടി കിട്ടിയിട്ടില്ല. ഇതിലൂടെ തനിക്ക് ഒരു കോടിയുടെ ബാധ്യത വന്നിരിക്കുകയാണെന്നും ഡോ. സക്കീന വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - malappuram-local news
Next Story