ജില്ലയിൽ ഒമ്പത് കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം
text_fieldsനിലമ്പൂര്‍: ജില്ലയിലെ ആശുപത്രികളിലുള്‍പ്പെടെ അഗ്നിശമന സേനയുടെ പരിശോധന തുടര ുന്നു. ഒമ്പത് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ അതത് നഗരസഭ സെക്രട്ടറിമാർക്ക് അഗ്നിശമന സേന നിർദേശം നൽകി. നിലമ്പൂരിൽ മൂന്ന് കെട്ടിടങ്ങൾക്കും പൊന്നാനിയിൽ ആറ് കെട്ടിടങ്ങൾക്കുമാണ് നിർദേശം. മതിയായ സുരക്ഷ ഒരുക്കാത്തതിെൻറ പേരിൽ മുമ്പ് നോട്ടീസ് നൽകിയിട്ടും നിയമം പാലിക്കാത്ത കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദാക്കാനാണ് നിർദേശം. നിലമ്പൂരിലെ രണ്ട് സ്ഥാപന ഉടമകൾക്കും തിരൂരിലെ നാല് കെട്ടിട ഉടമകൾക്കും സുരക്ഷ ഒരുക്കാൻ നാലുദിവസം മുതൽ ഒരു മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. പല കെട്ടിടങ്ങളും സുരക്ഷ സംവിധാനമൊരുക്കുന്നതില്‍ വന്‍ വീഴ്ച സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തി. തീപിടിത്തമുണ്ടായാല്‍ ഒരാള്‍ക്കും ഓടിരക്ഷപ്പെടാന്‍ പഴുതുകളില്ലാത്തവിധമാണ് സ്ഥിതിഗതികൾ.
പലയിടത്തും തീയണക്കാനുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്ത നിലയിലാണ്. കോണിപ്പടികള്‍ അടച്ചിട്ടതായി കണ്ടെത്തി. ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള എമര്‍ജെന്‍സി വാതിലുകള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. തീ അണക്കാനുള്ള സംഭരണികളില്‍ വെള്ളം നിറച്ചിട്ട് വര്‍ഷങ്ങളായി. വീഴ്ചകള്‍ പരിഹരിക്കാന്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും സ്വകാര്യ അപ്പാർട്മെൻറുകള്ക്കും താക്കീത് നല്‍കിയിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ തീപിടിത്ത പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. അഗ്നിശമന സേനയുടെ എന്‍.ഒ.സി ഇല്ലാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. ഇവർക്കും നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നിലമ്പൂർ സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഗഫൂർ പറഞ്ഞു. തിരൂരിൽ സ്റ്റേഷൻ ഓഫിസർ എം.കെ. പ്രമോദ് കുമാർ, പൊന്നാനിയിൽ ഓഫിസർ പി. നിതീഷ് കുമാർ, നിലമ്പൂരിൽ അസി. ഓഫിസർ ഒ.കെ. അശോകൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
