തിരൂരിന് അവഗണനയുടെ ചൂളം വിളി
text_fieldsതിരൂര്‍: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ജില്ലയിലെ ഏക എ ഗ്രേഡ ് റെയില്‍വേ സ്റ്റേഷനായ തിരൂരിന് അധികാരികളുടെ അവഗണനയില്‍ വികസന മുരടിപ്പ്. 40 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ജില്ലയിലെ പ്രധാന സ്റ്റേഷനായിട്ടുപോലും നിരവധി ട്രെയിനുകളാണ് സ്റ്റോപ്പില്ലാതെ ചൂളം വിളിച്ച് ഇതുവഴി കടന്നുപോകുന്നത്.അന്ത്യോദയ എക്സ്പ്രസ് ഓട്ടം ആരംഭിച്ചപ്പോഴും തിരൂരില്‍ സ്റ്റോപ്പനുവദിച്ചിരുന്നില്ല. ഇതിനെതിരെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിെവച്ച് തിരൂര്‍ ജനത ഒന്നടങ്കം പ്രക്ഷോഭവുമായി രംഗത്ത് വന്നപ്പോഴാണ് സ്റ്റോപ് അനുവദിച്ചത്.അതേസമയം, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ജാംനഗര്‍-തിരുെനല്‍വേലി എക്സ്പ്രസ് രാവിലെ 10.30നും ഇതേ ട്രെയിന്‍ തിരിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകീട്ട് ആറിനും തിരൂര്‍ വഴി കടന്നുപോകുന്നുണ്ട്.
ജനറല്‍ കോച്ചുകള്‍ കൂടുതലുള്ള ഈ ട്രെയിനുകള്‍ പകല്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്രദമാണെങ്കിലും തിരൂരിനോടുള്ള അയിത്തമെന്നോണം സ്റ്റോപ്പില്ലാതെ കൂകിപ്പായുകയാണ്. ആഴ്ചയില്‍ രണ്ടുതവണ സർവിസ് നടത്തുന്ന കേരള സംപർക് ക്രാന്തി എക്സ്പ്രസ് ഉള്‍പ്പെടെ കടന്നുപോകുന്ന ജില്ലകളിലെല്ലാം സ്റ്റോപ്പുള്ള 26 ട്രെയിനുകളാണ് ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പില്ലാതെ കൂകിപ്പായുന്നത്. കൊട്ടിയാഘോഷിക്കപ്പെട്ട പല വികസനങ്ങളും ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്തതിെൻറയും നിരവധി ഉദാഹരണങ്ങളും തിരൂരില്‍ കാണാം. ലക്ഷങ്ങള്‍ ചെലവഴിച്ച് കോച്ചുകളുടെ നില അറിയാന്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡ് ഉപയോഗപ്രദമായിട്ടില്ല. ബസ്സ്റ്റാൻഡ് ഭാഗത്തുനിന്ന് ട്രെയിന്‍ കയറാന്‍ വരുന്ന യാത്രക്കാരെ ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമില്‍ കയറി എന്നുപറഞ്ഞ് പിഴചുമത്തുന്നത് സാധാരണയാണ്. എന്നാല്‍, ബസ്സ്റ്റാൻഡ് ഭാഗത്ത് ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാലത്തെ ആവശ്യത്തോടും റെയില്‍വേ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
