Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:00 AM IST Updated On
date_range 1 Jun 2020 5:00 AM ISTയുവാവിന് കോവിഡ് സ്ഥിരീകരിച്ചത് കെയർ ഹോം അധികൃതർ അറിയാൻ വൈകി
text_fieldsbookmark_border
കോട്ടക്കൽ: വിദേശത്ത് നിന്നെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ച വിവരം കോവിഡ് കെയർ ഹോം അധികൃതർ അറിയാൻ വൈകി. രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾ പിന്നിട്ട ശേഷം രോഗി പറഞ്ഞതിനെ തുടർന്നാണ് ഇവർ വിവരമറിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് കെയർ ഹോം കോഓഡിനേറ്റർ പോലും വിവരമറിയുന്നത്. മേയ് 17ന് അബൂദബിയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ പത്തപ്പിരിയം ചെരങ്ങാട്ടുപൊയില്‍ സ്വദേശിയായ 25കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടക്കലിലെ കോവിഡ് കെയർ സൻെററിൽ ആരോഗ്യവകുപ്പ് നിർദേശത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇയാളെ കഴിഞ്ഞ19ന് രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആദ്യ പരിശോധനഫലം നെഗറ്റിവായതിനാൽ, തുടർചികിത്സയും നിരീക്ഷണവും മേഞ്ചരിയിൽ തന്നെയായിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ജില്ലയിൽ രോഗം സ്ഥിരീകരിച്ച അഞ്ച് പേരിൽ ഒരാൾ ഈ 25കാരനാണെന്ന വിവരം പുറത്തുവന്നു. എന്നാൽ, ഈ വിവരം കോട്ടക്കലിലെ ആരോഗ്യവകുപ്പോ കോവിഡ് കെയർ ഹോം അധികൃതരോ അറിഞ്ഞില്ല. ഞായറാഴ്ച രാവിലെ രോഗി വിളിച്ചുപറഞ്ഞപ്പോൾ മാത്രമാണ് വളൻറിയർ കോഓഡിനേറ്റർ പോലുമറിയുന്നത്. കോട്ടക്കലിൽനിന്ന് മഞ്ചേരിയിലെത്തിച്ച് പത്തുദിവസത്തിന് ശേഷമാണ് പോസിറ്റിവാകുന്നത്. എന്നാൽ, വിദേശത്ത് നിന്നെത്തി ആരോഗ്യവകുപ്പിൻെറ നിരീക്ഷണത്തിലായിരുന്നതിനാൽ ഭയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും ആശയവിനിമയത്തിലുണ്ടായ തടസ്സം മാത്രമാണിതെന്നുമാണ് വകുപ്പിൻെറ വിശദീകരണം. ടെസ്റ്റിന് കൊണ്ടുപോയ ശേഷം രോഗിയുടെ തുടർവിവരങ്ങൾ കോട്ടക്കലിൽനിന്ന് അന്വേഷിക്കാത്തതും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story