Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:00 AM IST Updated On
date_range 1 Jun 2020 5:00 AM ISTവണ്ടൂർ താലൂക്ക് ആശുപത്രിയിലെ പ്രസവവാർഡ് ഒരാഴ്ചക്കകം പ്രവർത്തനസജ്ജമാവും
text_fieldsbookmark_border
വണ്ടൂർ താലൂക്കാശുപത്രിയിലെ പ്രസവവാർഡ് ഒരാഴ്ചക്കകം പ്രവർത്തനസജ്ജമാവും പുതുതായി 10 ഡോക്ടർമാർ ഇന്ന് ചുമതലയേൽക്കും വണ്ടൂർ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡിൻെറ പ്രവർത്തനങ്ങൾ വീണ്ടും സജീവമാവുന്നു. സ്ത്രീരോഗ വിഭാഗത്തിന് പുറമേ കുട്ടികളുടേയും ജനറൽ വിഭാഗത്തിലുമായി പുതിയ 10 ഡോക്ടർമാരാണ് ചുമതലയേൽക്കുന്നത്. ഇതിൻെറ നടപടിക്രമങ്ങൾ പൂർത്തിയായതായി ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ആസ്യ അറിയിച്ചു. മഞ്ചേരി ജനറൽ ആശുപത്രി കോവിഡ് ചികിത്സാകേന്ദ്രമായി മാറ്റിയതിനാൽ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ സ്ത്രീരോഗ ചികിത്സാ വിഭാഗവും കുട്ടികളുടെ ചികിത്സാ വിഭാഗവും ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിലെ ബ്ലോക്ക് ഭരണസമിതി അധികാരമേറ്റ അവസരത്തിൽ പ്രസവ സൗകര്യങ്ങളുടെ അഭാവം വലിയ ചർച്ചയായിരുന്നു. നേരത്തെ ഒരുമാസം നൂറിലധികം പ്രസവ കേസുകൾ നടന്നിരുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം കാരണം പ്രസവക്കേസെടുക്കുന്നതുതന്നെ നിർത്തി. ഇത് ഏറെ വിവാദങ്ങൾക്കും കാരണമായി. പ്രസിഡൻറ് സി.എച്ച്. ആസ്യയുടെ നേതൃത്വത്തിൽ നടത്തിയശ്രമം ഒടുവിൽ സർക്കാറിൻെറ പുതിയ ഉത്തരവോടെ യാഥാർഥ്യമായിരിക്കുകയാണ്. ഒരുക്കങ്ങൾ പൂർത്തിയായതായി ബ്ലോക്ക് അംഗം അഡ്വ. അനിൽ നിരവിൽ വ്യക്തമാക്കി. മുമ്പ് ആശുപത്രിയിലുണ്ടായിരുന്ന സ്ത്രീരോഗ വിദഗ്ധ മെഹർബാൻ അടക്കം നാല് ഡോക്ടർമാരാണ് പ്രസവവിഭാഗത്തിലേക്ക് പുതിയതായി എത്തുന്നത്. തിങ്കളാഴ്ച മുതൽ പുതിയ ഡോക്ടർമാർ ചുമതലയേൽക്കും. വൈദ്യുതി നിയന്ത്രണം പൂക്കോട്ടുംപാടം: മലപ്പുറം-നിലമ്പൂർ വൈദ്യുതി ലൈനിൽ ജോലി നടക്കുന്നതിനാൽ പൂക്കോട്ടുംപാടം സെക്ഷന് കീഴിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങും എടക്കര: സെക്ഷൻ പരിധിയിൽ കലാസാഗർ, കൗക്കാട്, പാതിരിപ്പാടം, പാലുണ്ട, കോട്ടേപാടം ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. സഹായഹസ്തവുമായി കാരക്കാപറമ്പ് വാട്സ് ആപ് ഗ്രൂപ്പും രംഗത്ത് വണ്ടൂർ: കാരക്കാപറമ്പ് വാട്സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച തുക പാലിയേറ്റിവ് ക്ലിനിക്കിന് കൈമാറി. താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എം. വിജയൻ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയദിവസം കൊണ്ട് 51,000 രൂപയാണ് കൂട്ടായ്മ സ്വരൂപിച്ചത്. വൈസ് ചെയർമാൻ കെ.ടി. അശ്റഫ് തുക ഏറ്റുവാങ്ങി. ഫണ്ട് കൈമാറ്റ ചടങ്ങിൽ പുലത്ത് നാസർ, ചെമ്പൻ ഇല്യാസ്, തോട്ടിങ്ങൽ അസ്ലം, പുതിയത്ത് ആഷിക്, തോട്ടിങ്ങൽ ശിഹാബ്, പാലിയേറ്റിവ് സെക്രട്ടറി സി. കബീർ എന്നിവർ സംബന്ധിച്ചു. പടം...mn wdr pali hi vijayan കാരക്കപ്പറമ്പ് വാട്സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ക്ലിനിക്കിനുവേണ്ടി സ്വരൂപിച്ച തുക താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എം. വിജയൻ പാലിയേറ്റിവ് വൈസ് ചെയർമാൻ കെ.ടി. അശ്റഫിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story