Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTജീവകാരുണ്യപ്രവർത്തകർ പെരുന്നാൾ കിറ്റുകളെത്തിച്ചു
text_fieldsbookmark_border
പെരിന്തൽമണ്ണ: ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. നാസർ മാനു, അഷ്റഫ് ബാലുശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്, റഹ്മാൻ ഏലംകുളം, തണലോരം മുഖ്യ രക്ഷാധികാരികളായ ഡോ. ഷാജി അബ്ദുൽ ഗഫൂർ, സമദ് പറച്ചിക്കോട്ടിൽ, അസീസ് മഞ്ചേരി, ഫയർ സ്റ്റേഷൻ ഓഫിസർ ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്. പെരിന്തൽമണ്ണ, വെട്ടത്തൂർ, അലനല്ലൂർ, കോട്ടോപ്പാടം എന്നിവിടങ്ങളിൽ കിറ്റുകളെത്തിച്ചു. മാസ്കുകൾ കൈമാറി മേലാറ്റൂർ: ആർ.എം ഹയർ െസക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ നിർമിച്ച 1100 മാസ്കുകൾ പ്രിൻസിപ്പൽ വി.വി. വിനോദിന് വളൻറിയർ ലീഡർ ടി.എച്ച്. അഖിൽ മുഹമ്മദ് കൈമാറി. മാനേജർ മേലാറ്റൂർ പത്മനാഭൻ അധ്യക്ഷത വഹിച്ചു. റമദാൻ മത്സരവിജയികൾ ശാന്തപുരം: അൽ മദ്റസത്തുൽ ഇസ്ലാമിയ പള്ളിക്കുത്ത് സംഘടിപ്പിച്ച റമദാൻ മത്സര പരിപാടികൾ സമാപിച്ചു. വിദ്യാർഥി വിഭാഗം ഹിഫ്ള് മത്സരം എൽ.പി വിഭാഗത്തിൽ സി. ഹിബ, സി. ഹർഷ (ഒന്നാം സ്ഥാനം), പി. ഫാത്വിമ ഷിയ, സി. അജ്വദ് മുഹമ്മദ് (രണ്ടാം സ്ഥാനം), യു.പി വിഭാഗത്തിൽ സി. അംജദ് മുഹമ്മദ് (ഒന്നാം സ്ഥാനം), വി.കെ. നദ നിഷ്വ (രണ്ടാം സ്ഥാനം) എന്നിവർ കരസ്ഥമാക്കി. 'ഖുർആൻ ടൈം' ജനറൽ ക്വിസ് മത്സരത്തിൽ ഡോ. സവിന സഗീർ, സുമയ്യ അബൂബക്കർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾക്കർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story