Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 4:59 AM IST Updated On
date_range 8 May 2020 4:59 AM ISTമന്ത്രി ജലീൽ കോവിഡ് സെൻറർ സന്ദർശിച്ചു
text_fieldsbookmark_border
മന്ത്രി ജലീൽ കോവിഡ് സൻെറർ സന്ദർശിച്ചു വള്ളിക്കുന്ന്: പ്രവാസികൾക്ക് സ്വാഗതമേകാൻ തയാറായ കാലിക്കറ്റ് യൂനിവേഴ്സിറ്റി കോവിഡ് സൻെററിൽ മന്ത്രി കെ.ടി. ജലീൽ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിൻെറ ഭാഗമായി സന്ദർശനം നടത്തി. പ്രവാസികൾക്കായി ബാത്ത്റൂം സൗകര്യത്തോടുകൂടി 18 റൂമുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുവരുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികൾ രാത്രിയോടെ ഈ കേന്ദ്രത്തിൽ എത്തിച്ചേരും. ഡി.എം.ഒ, മെഡിക്കൽ ഓഫിസർ, പി.ആർ.ഒ, ജെ.എച്ച്.ഐമാർ, ട്രോമാകെയർ വളൻറിയർ എന്നിവർക്ക് മന്ത്രി ആവശ്യമായ സേവനങ്ങൾ നൽകുന്നതിനുവേണ്ട നിർദേശങ്ങൾ നൽകി. ഇന്ധനവിലയിൽ പ്രതിഷേധിച്ചു തിരൂരങ്ങാടി: പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി കൊറോണക്കാലത്തെ പകൽക്കൊള്ളയാണെന്നും വർധന പിൻവലിച്ച് ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ പ്രയാസപ്പെടുമ്പോൾ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി മനുഷ്യത്വരഹിതവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ചെമ്മാട് കോഴിക്കോട് റോഡ് ജങ്ഷനിൽ നടന്ന പ്രതിഷേധ നിൽപുസമരത്തിന് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.പി. സാലിഹ് തങ്ങൾ, പ്രസിഡൻറ് സുജീഷ് കുമാർ, റഷീദ് ഉണ്ണിയാലുങ്ങൽ, എ. മണി, ഇല്യാസ് പാണഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. പടം...mt aiyf samaram: എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചെമ്മാട് നടത്തിയ പ്രതിഷേധസമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story