Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2020 5:00 AM IST Updated On
date_range 20 Jun 2020 5:00 AM ISTഫയർ ഓഫിസർമാരുടെ കോവിഡ് ഫലം നെഗറ്റിവ്; ഇന്ന് ജോലിയിൽ പ്രവേശിക്കും
text_fieldsbookmark_border
പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ 23ന് തുറക്കും മലപ്പുറം: ജില്ലയിലെ ഏഴു സ്റ്റേഷനുകളിലെ 10 ഫയർ ഓഫിസർമാരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റിവ്. ക്വാറൻറീൻ കാലാവധി കഴിഞ്ഞ് ശനിയാഴ്ച ഇവർ ജോലിയിൽ പ്രവേശിക്കുമെന്ന് ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിൽ അറിയിച്ചു. അഗ്നിശമന സേന ഉദ്യോഗസ്ഥനും വനിത സിവിൽ വളൻറിയർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ജൂൺ 23 മുതൽ പൂർണ പ്രവർത്തനസജ്ജമാകും. ജൂൺ 12ന് കോവിഡ് സ്ഥിരീകരിച്ച പെരിന്തൽമണ്ണ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജൂൺ അഞ്ചിന് മലപ്പുറത്ത് ജില്ല ഫയർ ഓഫിസർ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ ഏഴ് സ്റ്റേഷനുകളിലെ ഫയർ ഓഫിസർമാരും രണ്ട് അഡീഷനൽ ഓഫിസർമാരും ഇതിലുണ്ടായിരുന്നു. ഇതേ തുടർന്നാണ് എല്ലാവരും ക്വാറൻറീനിൽ പ്രവേശിച്ചത്. ജൂൺ ഒന്നിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ 18 പ്രവാസികൾ കെ.എസ്.ആർ.ടി.സി ബസിൽ പെരിന്തൽമണ്ണയിലെത്തിയിരുന്നു. ഇതിൽ നൈജീരിയയിൽനിന്നും ദുബൈയിൽനിന്നും എത്തിയവർക്ക് രോഗം സ്ഥിരീകരിച്ചതിന് പിറകെ ഇവരുമായി ഇടപഴകിയ ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പോയിരുന്നു. ഇവരിൽ രണ്ടുപേർക്ക് കോവിഡ് പോസിറ്റീവ് ആയതോടെയാണ് പെരിന്തൽമണ്ണ സ്റ്റേഷനിലെ മുഴുവൻപേരെയും ക്വാറൻറീനിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. ഇവരിൽ കുറച്ചുപേരുടെ പരിശോധനാഫലം മാത്രമാണ് ഇനി ലഭിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story