Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുരേഷ് വാര്യർക്ക്...

സുരേഷ് വാര്യർക്ക് ഗുരുവായൂർ കണ്ണീരോടെ വിട നൽകി

text_fields
bookmark_border
ഗുരുവായൂര്‍: നാടിൻെറ പ്രിയ കൗൺസിലർ . നഗരസഭ കൗൺസിലറും ജനതാദൾ സംസ്ഥാന സമിതി അംഗവുമായ സുരേഷ് വാര്യർക്ക് അന്ത്യോപചാരമർപ്പിക്കാൻ നാടിൻെറ നാനാതുറകളിലുമുള്ളവരെത്തി. മുൻ മന്ത്രിമാരായ മാത്യു ടി. തോമസ്, ജോസ് തെറ്റയിൽ, എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, ഗീത ഗോപി, പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ, കോൺഗ്രസ് എസ് ജില്ല പ്രസിഡൻറ് സി.ആർ. വത്സൻ എന്നിവർ ടൗൺ ഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിക്കുവേണ്ടി പുഷ്പചക്രം സമർപ്പിച്ചു. അനുശോചന സമ്മേളനം കെ.വി. അബ്ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ എം. രതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദ്, ജനതാദൾ എസ് ജില്ല പ്രസിഡൻറ് പി.ടി. അഷ്റഫ്, ബാലൻ വാറനാട്ട്, കെ.എ. ജേക്കബ്, ആർ.വി. അബ്ദുൽ റഹീം, പി.കെ. സെയ്താലിക്കുട്ടി, എം.പി. ഇക്ബാൽ, ലിജിത് തരകൻ, വി.പി. ഉണ്ണികൃഷ്ണൻ, ടി.ടി. ശിവദാസൻ, കെ.പി. വിനോദ്, ഷൈലജ ദേവൻ, എ.ടി. ഹംസ, എ.പി. ബാബു, സി.ഡി. ജോൺസൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story