Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാറി​െൻറ പിറക്...

ബാറി​െൻറ പിറക് ഗേറ്റിലൂടെ അനധികൃത മദ്യവിൽപന

text_fields
bookmark_border
ബാറിൻെറ പിറക് ഗേറ്റിലൂടെ അനധികൃത മദ്യവിൽപന പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്ത് അംഗത്തിൻെറ ഉടമസ്ഥതയിലുള്ള പെരുമ്പിലാവിലെ ബാറി‍ൻെറ പിറകിലെ ഗേറ്റിലൂടെ അനധികൃത മദ്യവിൽപന നടത്തുന്നത് നാട്ടുകാർ പിടികൂടി. പ്രതികളെ എക്സൈസിന് കൈമാറി. ഇതിനിടെ ഇടപാടുകാരിൽ ഒരാൾ ഓടിരക്ഷപ്പെടാനും ശ്രമിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥലത്തെത്തിയതെന്നും ആക്ഷേപമുണ്ട്. വിഷയത്തിൽ നാട്ടുകാരുടെ പരാതി എഴുതി വാങ്ങിയ ശേഷം എക്‌സൈസുകാർ ബാറിനെതിരെ നടപടി എടുക്കാതെ പിടികൂടിയവരെ വിട്ടയച്ചതായി നാട്ടുകാർ കുറ്റപ്പെടുത്തി. ഒത്തുകളിക്കെതിരെ തെളിവുകൾ സഹിതം മേലുദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് എസ്.ഡി.പി.ഐ കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. നാട്ടുകാരുടെ പരാതി കിട്ടിയിട്ടുണ്ടെന്നും സംഭവസ്ഥലം നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story