Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:00 AM IST Updated On
date_range 1 Jun 2020 5:00 AM ISTരാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കുറവുണ്ടെങ്കിലും സുബൈദ തിരക്കിലാണ്
text_fieldsbookmark_border
വാടാനപ്പള്ളി: ലോക്ഡൗൺ കാലത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കുറവുണ്ടെങ്കിലും മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ സുബൈദ മുഹമ്മദ് തിരക്കിലാണ്. കൃഷിയിടത്തിൽ മരങ്ങളെയും ചെടികളെയും പൂക്കളെയും പരിപാലിച്ചും കാരുണ്യ പ്രവർത്തനം നടത്തിയും കഴിച്ചുകൂട്ടുകയാണ് സുബൈദ. റമദാൻ കാലത്ത് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും സുബൈദ മറന്നില്ല. പഞ്ചായത്ത് സമൂഹ അടുക്കളയിലേക്കും ഇവർ അരി നൽകി. ദീർഘകാലം എൽ.ഡി.എഫ് ഭരിച്ച വാടാനപ്പള്ളി പഞ്ചായത്തിൽ അട്ടിമറിയിലൂടെയാണ് 2000ൽ ആദ്യമായി സുബൈദയിലൂടെ യു.ഡി.എഫ് ഭരണം നേടുന്നത്. 2010ലും ഇവർ പ്രസിഡൻറായിരുന്നു. tck subaida krishi സുബൈദ മുഹമ്മദ് തൻെറ കൃഷിയിടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story