Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യലഹരിയിലെ...

മദ്യലഹരിയിലെ കൊലപാതകങ്ങൾ: മദ്യനയത്തി​െൻറ പരിണതഫലം -വെൽഫെയർ പാർട്ടി

text_fields
bookmark_border
മദ്യലഹരിയിലെ കൊലപാതകങ്ങൾ: മദ്യനയത്തിൻെറ പരിണതഫലം -വെൽഫെയർ പാർട്ടി തിരുവനന്തപുരം: മദ്യലഹരിയിൽ വ്യത്യസ്ത സംഭവങ്ങളിൽ മാതാപിതാക്കളെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തിയ സംഭവങ്ങൾ സർക്കാറിൻെറ മദ്യനയത്തിൻെറ പരിണതഫലമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മദ്യലഭ്യതയില്ലാതിരുന്ന ലോക്ഡൗൺകാലത്തെ സമാധാനം മദ്യവ്യാപനത്തിലൂടെ സർക്കാർ തകർത്തു. വീണ്ടും മദ്യവിൽപന ആരംഭിച്ച് 48 മണിക്കൂറിനകം അഞ്ച് കൊലപാതകങ്ങളാണ് നടന്നത്. നിരവധി ക്രിമിനൽസംഭവങ്ങൾ രണ്ടുദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. മദ്യലോബിക്ക് ഭരണനേതൃത്വം കീഴടങ്ങിയതാണ് മദ്യവ്യാപന നയം സ്വീകരിക്കാൻ കാരണം. മദ്യപാനികളെ മദ്യാസക്തിയിൽനിന്ന് രക്ഷിക്കുന്നതിന് പകരം അവരുടെ ദുശ്ശീലത്തെ വരുമാനവർധനക്കുള്ള അവസരമായി കാണുന്ന സർക്കാറിന് എന്ത് പ്രതിബദ്ധതയാണ് ജനങ്ങളോടുള്ളത്. മദ്യംകാരണമുള്ള കൊലപാതകങ്ങൾ സർക്കാറിൻെറ കണ്ണ് തുറപ്പിക്കണം. മദ്യലഭ്യത കുറച്ച് ഘട്ടംഘട്ടമായി സമ്പൂർണ മദ്യനിരോധനത്തിന് സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story