Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:00 AM IST Updated On
date_range 1 Jun 2020 5:00 AM ISTഓടുന്ന ആംബുലൻസിൽനിന്ന് തെറിച്ചുവീണ് നഴ്സിന് പരിക്ക്
text_fieldsbookmark_border
കോട്ടക്കൽ: ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽനിന്ന് തെറിച്ചുവീണ് നഴ്സിന് തലക്ക് പരിക്ക്. 108 ആംബുലൻസിലെ നഴ്സ് നിത്യയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വൈകീേട്ടാടെ പറഞ്ഞയച്ചു. കുറ്റിപ്പാലയിൽ ഞായറാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. തിരൂർ ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. സ്ഥിരം അപകടമേഖലയായ കുറ്റിപ്പാല വളവിൽ ആംബുലൻസിൽനിന്ന് നിത്യ വീഴുകയായിരുന്നു. മുൻവശത്തെ സീറ്റിലാണ് ഇരുന്നിരുന്നത്. ഉടൻ ഇതേ ആംബുലൻസിൽ ഇവരെ മേഞ്ചരിയിലേക്ക് എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story