Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്നക്കാവ് ഹിൽടോപ്​...

കുന്നക്കാവ് ഹിൽടോപ്​ സ്​കൂളിൽ 'ഹോം' പദ്ധതിക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ഏലംകുളം: കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിൽ ഹോം (ഹിൽടോപ് ഓൺലൈൻ മൻെററിങ് എക്സ്പീരിയൻസ്) പദ്ധതി തിങ്കളാഴ്ച രാവിലെ പത്തിന് മലപ്പുറം എ.ഡി.എം എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്യും. ഓൺലൈൻ ക്ലാസുകൾ ഇത് വഴി ഇന്ന് മുതൽ ആരംഭിക്കും. പദ്ധതി സർക്കാർ പുതിയ നിർദേശം നൽകും വരെ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിൻെറ ഔപചാരിക പ്രഖ്യാപനം കഴിഞ്ഞ ദിവസം രക്ഷിതാക്കളുടെ യോഗം ഓൺലൈനിൽ വിളിച്ച് നിർവഹിച്ചിരുന്നു. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ സംഭവിക്കുന്ന സംശയ നിവാരണത്തിന് സ്പെഷൽ ഐ.ടി ടീമിനെ ഒരുക്കിയതായി പ്രിൻസിപ്പൽ റഅ്ഫത്ത് മുഹമ്മദ് അറിയിച്ചു. കോവിഡ് ലോക്ഡൗണിൽ വീടുകളിൽ ഒതുങ്ങിക്കൂടേണ്ടിവന്ന കുട്ടികൾക്ക് പഠനസ്വഭാവത്തിലുള്ള പ്രവർത്തനങ്ങളും രക്ഷിതാക്കൾക്ക് പ്രേത്യക പഠനവും പരിശീലനവും ഓൺലൈൻ ക്ലാസ് പി.ടി.എകളും ഒരുക്കി മാതൃക സൃഷ്ടിച്ചാണ് പുതിയ രീതിയിലുള്ള അധ്യയനത്തിന് സ്കൂളിൽ തുടക്കം കുറിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നിർമിക്കുന്ന ഡിജിറ്റൽ മാഗസിൻ ജൂൺ ആദ്യവാരം പ്രകാശനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story