Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:00 AM IST Updated On
date_range 1 Jun 2020 5:00 AM ISTഗൾഫിൽനിന്ന് 515 പ്രവാസികൾ കൂടി നാട്ടിലെത്തി
text_fieldsbookmark_border
മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക വിമാനങ്ങളിൽ 515 പ്രവാസികൾ കൂടി ശനിയാഴ്ച നാട്ടിലെത്തി. ദുബൈയിൽനിന്ന് 181, ബഹ്‌റൈനിൽനിന്ന് 180, ജിദ്ദയിൽനിന്ന് 154 എന്നിങ്ങെനയാണ് കരിപ്പൂരിലെത്തിയ പ്രവാസികളുടെ എണ്ണം. ശനിയാഴ്ച രാത്രി 9.40ന് ദുബൈയിൽനിന്ന് എത്തിയ ഐ.എക്‌സ് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ 103 പുരുഷന്മാരും 78 സ്ത്രീകളുമുൾപ്പെടെ ആറ് ജില്ലകളിൽ നിന്നുള്ളവരാണെത്തിയത്. 26 ഗർഭിണികളുമുണ്ടായിരുന്നു. ദുബൈയിൽനിന്ന് തിരിച്ചെത്തിയവരിൽ ഒരാളെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹ്‌റൈനിൽനിന്ന് രാത്രി 11.30നെത്തിയ ഐ.എക്‌സ് 1376 എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ 11 ജില്ലകളിൽനിന്നുള്ള 176 പേരും മൂന്ന് കർണാടക സ്വദേശികളും ഒരു ഗോവ സ്വദേശിയുമാണുണ്ടായിരുന്നത്. ഇൗ വിമാനത്തിൽ 14 ഗർഭിണികളുമുണ്ടായിരുന്നു. തിരിച്ചെത്തിയവരിൽ രണ്ടുപേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജിദ്ദയിൽനിന്ന് രാത്രി 11.30നെത്തിയ എ.ഐ 1960 എയർഇന്ത്യ വിമാനത്തിൽ 14 ജില്ലകളിൽനിന്നുള്ള 153 പേരും ഒരു ലക്ഷദ്വീപ് സ്വദേശിയുമാണുണ്ടായിരുന്നത്. 58 ഗർഭിണികൾ ഉൾപ്പെടുന്നതാണ് സംഘം. ജിദ്ദയിൽനിന്ന് തിരിച്ചെത്തിയവരിൽ അഞ്ചുപേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story