Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:00 AM IST Updated On
date_range 1 Jun 2020 5:00 AM ISTസീസണിൽ പെയ്തത് ഏഴ് ശതമാനം അധികം വേനൽ മഴ
text_fieldsbookmark_border
പാലക്കാട്: കേരളത്തിൽ ഇൗ സീസണിൽ പെയ്തത് ശരാശരിയിലും ഏഴ് ശതമാനം അധികം വേനൽ മഴ. ശരാശരി 361.5 മില്ലിമീറ്റർ മഴ ലഭിക്കുന്ന സംസ്ഥാനത്ത് ഇൗ വർഷം 386.5 മഴ ലഭിച്ചു. കഴിഞ്ഞ 12 വർഷങ്ങളിലെ മികച്ച മൂന്നാമത്തെ വേനൽ മഴയാണ് ഇൗ സീസണിൽ ലഭിച്ചത്. കൂടുതൽ മഴ പെയ്തത് പത്തനംതിട്ടയിലാണ്. 495.3 മി.മി ആണ് അവിടെ സാധാരണ ലഭിക്കാറെന്നിരിക്കെ ഇത്തവണ 856 മില്ലിമീറ്റർ മഴയാണ് പെയ്തത്- ശരാശരിയിലും 78 ശതമാനം അധികം. മാർച്ച് ഒന്നുമുതൽ മേയ് 31 വരെയുള്ള സീസണിൽ വേനൽമഴ തെക്കൻ ജില്ലകളിൽ ശക്തിപ്രാപിച്ചെങ്കിലും വടക്കൻ ജില്ലകളിൽ പതിവിലും ദുർബലമായി. കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ശരാശരിയേക്കാൾ കുറവാണ് ലഭിച്ചത്. കാസർകോട്ട് 54 ശതമാനവും പാലക്കാട്ട് 31 ശതമാനവും കുറവാണ് ലഭിച്ചത്. കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ കോട്ടയം രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 55 ശതമാനം കുറവ് വേനൽമഴയാണ് ലഭിച്ചത്. രാജ്യത്താകെ മികച്ച വേനൽ മഴ ലഭിച്ച സീസണാണ് കടന്നുപോകുന്നത്. ശരാശരിയിലും 20 ശതമാനം അധികം രാജ്യത്താകെ ലഭിച്ചപ്പോൾ തമിഴ്നാടടക്കം 11 സംസ്ഥാനങ്ങളിൽ ശരാശരിയിലും ദുർബലമായിരുന്നു ഇത്തവണ. ബിനോയ് തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story