Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:00 AM IST Updated On
date_range 1 Jun 2020 5:00 AM ISTഎം.എൽ.എയുടെ ആരോപണം വസ്തുതക്ക് വിരുദ്ധം -സി.പി.എം
text_fieldsbookmark_border
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിനെതിരെയും സി.പി.എമ്മിനെതിരെയും പി.കെ. ബഷീർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നേതാക്കളും ജനപ്രതിനിധികളും രംഗത്ത്. ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്നും എം.എൽ.എയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കലുമാണെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ പറഞ്ഞു. പ്രളയബാധിതർക്ക് ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന എം.എൽ.എയുടെ ആരോപണം തെളിയിക്കാൻ ഏത് അന്വേഷണം നേരിടാനും തയാറാണ്. കോളനിയിലേക്കുള്ള റോഡ് നിർമാണ തീരുമാനത്തെ എതിർത്തത് ചില സ്വകാര്യവ്യക്തികളുടെ താൽപര്യം സംരക്ഷിക്കാൻ ജില്ല പഞ്ചായത്ത് ഫണ്ട് ചെലവഴിക്കുന്നതിനാലാണ്. ആസ്തി വികസന ഫണ്ട് പക്ഷപാതപരമായാണ് എം.എൽ.എ അനുവദിക്കുന്നതെന്നും സി.പി.എം നേതാകളായ സഹിൽ അകമ്പാടം, പി.ടി. ഉസ്മാൻ, കെ. രാജഗോപാലൻ, കെ. മോഹനൻ, ടി. ചേക്കു എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസം എം.എൽ.എ നിലമ്പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സി.പി.എമ്മിനെതിരെയും ചാലിയാർ പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story