Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:24 AM IST Updated On
date_range 1 Jun 2020 1:24 AM IST24 വർഷം മുമ്പ് നാടുവിട്ടുപോയ മകനെ കാത്ത് ശാന്ത
text_fieldsbookmark_border
ചെറുതുരുത്തി: 24 വർഷം മുമ്പ് നാടുവിട്ടുപോയ മകനെ ഓർത്ത് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ചെറുതുരുത്തി പുതുശ്ശേരി എരിഞ്ഞിപുറത്ത് വീട്ടിൽ പരേതനായ ബാലൻ നായരുടെ ഭാര്യ ശാന്ത (74). വെൽഡിങ് പണിക്കാരനായിരുന്ന മൂത്ത മകൻ ഗോപാലകൃഷ്ണനാണ് 19ാമത്തെ വയസ്സിൽ നാടുവിട്ടത്. 1996 ഡിസംബറിൽ ഒരുദിവസം അമ്മയുടെ കൈയിൽനിന്ന് 200 രൂപ വാങ്ങി കുളപ്പുള്ളിയിലേക്ക് വെൽഡിങ് പണിക്ക് പോയ ഗോപാലകൃഷ്ണൻ പിന്നെ തിരികെ എത്തിയിട്ടില്ല. ഇപ്പോൾ ശരീരത്തിൻെറ ഒരുഭാഗം തളർന്ന അവസ്ഥയിലുള്ള ശാന്ത പെൺമക്കളുടെ സംരക്ഷണത്തിലാണ്. മകൻെറ ഫോട്ടോ എടുത്ത് നോക്കി കരയുന്ന ഇവരെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടുകയാണ് വീട്ടുകാർ. മകൻ ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിലാണ് ഈ അമ്മ. അന്വേഷിക്കാത്ത നാടുകളും കരഞ്ഞ് പറയാത്ത ദൈവങ്ങളും ഇെല്ലന്ന് അവർ പറയുന്നു. ഒരുനോക്ക് മകനെ കണ്ട ശേഷം മരിക്കണേ എന്നാണ് ഈ അമ്മ കരഞ്ഞ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story