Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:24 AM IST Updated On
date_range 1 Jun 2020 1:24 AM ISTഎസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും ആക്രമണം: ആറുപേർക്കെതിരെ കേസ്
text_fieldsbookmark_border
ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാത്രി 11ന് പരപ്പിൽ താഴത്തിനുപടിഞ്ഞാറ് ഭാഗത്താണ് എസ്.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറിയും സി.പി.എം പുത്തൻ കടപ്പുറം സൻെറർ ബ്രാഞ്ച് സെക്രട്ടറിയുമായ ഹസൻ മുബാറക്ക്, സുഹൃത്ത് ഷഹനാസ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും മുതുവുട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനായ ഫസലുവിൻെറ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് സി.പി.എം നേതാക്കൾ രാത്രി തന്നെ ആരോപിച്ചിരുന്നു. ഫസലു ഉൾെപ്പടെ ആറുപേർക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. പെട്ടി ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് ഒരുമനയൂർ: ദേശീയപാതയിൽ പെട്ടി ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കടപ്പുറം കറുകമാട് വെളുത്തേടത്ത് വീട്ടിൽ ബഷീർ (49), അഞ്ചങ്ങാടി പുത്തൻപുരയിൽ ഇബ്രാഹിം (42) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച 11.15 ഓടെ ഒരുമനയൂർ മുത്തൻമാവിലാണ് അപകടം മുണ്ടായത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story