Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightvc

vc

text_fields
bookmark_border
സാമൂഹിക പ്രതിബദ്ധത മാധ്യമപ്രവർത്തനം ഗൗരവമായെടുത്ത 'മാധ്യമം' വായനക്കാരെ 'സെൻസേഷണലിസ'ത്തിൽ തളച്ചിടാതെ കാലത്തോടൊപ്പം വളരാൻ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ലോകം കൂടുതൽ ആധുനികമായപ്പോൾ 'മാധ്യമം' വായനക്കാരും അതോടൊപ്പം വളർന്നു. കല, സാഹിത്യ, സാമൂഹിക, രാഷ്ട്രീയ, ശാസ്ത്ര സാേങ്കതിക രംഗങ്ങളിലെ മാറ്റങ്ങൾ അപ്പപ്പോൾ ജനങ്ങളിലേക്ക് എത്തിച്ചു. പത്രത്താളുകളിലെ വിവരങ്ങൾക്കു പുറമെ സെമിനാറുകൾ, കൂട്ടായ്മകൾ, ചർച്ചകൾ, സിേമ്പാസിയങ്ങൾ എന്നിവയിലൂടെ നേരിട്ടും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. കഴിഞ്ഞ കാലയളവിൽ സമൂഹത്തിൻെറ വളർച്ച ലക്ഷ്യംവെച്ച് നിരവധി പരിപാടികൾ നടത്തി. കേരളത്തിലുടനീളം പ്രധാന സ്ഥലങ്ങളിൽ പൗരപ്രമുഖരെ തലപ്പത്തിരുത്തി മാധ്യമം വിചാരവേദി രൂപവത്കരിച്ചു. കാലികപ്രസക്തമായ വിഷയങ്ങളിൽ രാജ്യത്തെ പ്രമുഖരെ ഉൾപ്പെടുത്തി സെമിനാറുകളും സിേമ്പാസിയങ്ങളും സംഘടിപ്പിച്ചു. മാധ്യമം കമ്പ്യൂട്ടർ ക്ലബ് രൂപവത്കരിച്ച് വിദ്യാർഥികളെയും പ്രഫഷനലുകളെയും െഎ.ടി രംഗത്തേക്ക് കൈപിടിച്ചുയർത്തി. വിദ്യാർഥികൾക്കിടയിൽനന്നെ ചെറുപ്പത്തിലെ മത്സരപരീക്ഷകളിൽ താൽപര്യം ജനിപ്പിക്കാനും വിജയത്തിലേക്ക് നയിക്കാനുമായി മാധ്യമം ലിറ്റിൽ ജേണലിസ്റ്റ്, വെളിച്ചം എക്സലൻസ് അവാർഡുകൾ വർഷംതോറും ഏർപ്പെടുത്തി. അതിലൂടെ നിരവധി പ്രതിഭകളെയാണ് 'മാധ്യമം' മലയാളനാടിന് സംഭാവന ചെയ്തത്. വിദ്യാസമ്പന്നർക്കിടയിൽ തൊഴിൽ സംബന്ധമായ ദിശാബോധം നൽകാൻ കരിയർ സെമിനാർ, നാട്ടിലും ഗൾഫിലുമായി 'എജു കേഫ' എന്നിവയും പത്രമാധ്യമ രംഗത്തെ പ്രഗല്ഭരെ പെങ്കടുപ്പിച്ച് മാധ്യമ സെമിനാറുകളും സംഘടിപ്പിച്ചു. വിശ്വസ്തതയുടെയും സേവനത്തിൻെറയും മഹിമകൊണ്ട് രാജ്യാന്തരത്തിൽതന്നെ സൽപേര് നേടിയ േകാഴിക്കോെട്ട ഒാേട്ടാറിക്ഷ ഡ്രൈവർമാർക്ക് 'മാധ്യമം' രാജകീയമായി ആദരമൊരുക്കി. 2005 നവംബർ 18ന് കോഴിക്കോട് നഗരത്തിലൊരുക്കിയ സ്വീകരണച്ചടങ്ങിൽ വനിതകളടക്കം 4100ലധികം ഒാേട്ടാ തൊഴിലാളികൾ ആദരം ഏറ്റുവാങ്ങി. തിരൂർ തുഞ്ചൻപറമ്പിൽ സാഹിത്യം, കല, സാംസ്കാരിക രംഗങ്ങളിലെ പ്രഗല്ഭരായ നൂറോളം പേരെ പെങ്കടുപ്പിച്ച് നടത്തിയ രണ്ടുദിവസത്തെ 'ലിറ്റററി ഫെസ്റ്റ്' ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടി. കേരളത്തിൽ ആദ്യമായായിരുന്നു ഒരു പത്രസ്ഥാപനം അത്രയും വിപുലമായ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. മലയാള ഭാഷയുടെ സംരക്ഷണാർഥം മധുരമെൻ മലയാളം, എൻെറ സ്വന്തം മലയാളം പരിപാടികൾ സംസ്ഥാനത്തും ഗൾഫിലുമായി ആഘോഷപൂർവം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story