Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:24 AM IST Updated On
date_range 1 Jun 2020 1:24 AM ISTവ്യാപാരി യൂത്ത് വിങ് ശുചീകരണപ്രവർത്തനം
text_fieldsbookmark_border
വ്യാപാരി യൂത്ത് വിങ് ശുചീകരണ പ്രവർത്തനം പാലക്കാട്: സർക്കാർ നിർദേശപ്രകാരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് നേതൃത്വത്തിൽ ഞായറാഴ്ച ശുചീകരണ പ്രവർത്തനം നടത്തി. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ മുതൽ മാർക്കറ്റ് റോഡ്, മീൻ മാർക്കറ്റ്, ബി.ഒ.സി റോഡ്, ടി.ബി. റോഡ്, കെ.എസ്.ഇ.ബി, റെയിൽവേ സ്റ്റേഷൻ, ടൗൺ ബസ്സ്റ്റാൻഡ് എന്നീ പ്രദേശങ്ങളിൽ വൈറസ് നശീകരണ ലായിനി തളിച്ച് ശുചീകരിച്ചു. ജില്ല യൂത്ത് വിങ് വൈസ് പ്രസിഡൻറ് ശിവപ്രസാദ്, ജില്ല സെക്രട്ടറി ടി.കെ.എം. ഷംസീർ, ജില്ല വൈസ് പ്രസിഡൻറ് ടി.പി. സക്കറിയ, ജില്ല മീഡിയ കോഓഡിനേറ്റർ എം. അസൻ മുഹമ്മദ് ഹാജി എന്നിവർ നേതൃത്വം നൽകി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലക്കാട് നഗരസഭ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ നിർവഹിച്ചു. pew vyapari വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിൻെറ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലക്കാട് നഗരത്തിൽ നഗരസഭ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story