Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightSupplement PP1

Supplement PP1

text_fields
bookmark_border
നാം ഉണ്ടായിരുന്നു; ഇൗ പോരാട്ട വീഥിയിൽ തൃശൂർ: പോരാട്ടവേദിയിലുണ്ടായിരുന്നു നാം, കർഷകരൊത്ത്, ആദിവാസികളൊത്ത്, പുഴകരയുേമ്പാൾ നെഞ്ചുനോവുന്നവരോടൊത്ത്, മലിന ജീവിതയോരത്ത്. ലാലൂരും ചക്കംകണ്ടവും പരപ്പിൽതാഴവും ഉൾപ്പെടെ അരിക് ജീവിതങ്ങളുടെ ഉള്ളറിഞ്ഞ ഇടപെടലുകളായിരുന്നു തൃശൂർ കണ്ടത്. 453 ദിവസം നീണ്ട അഴിമാവ് മദ്യവിരുദ്ധ സമരം തൃശൂരിൻെറ ചരിത്രത്തിലെ വിലപ്പെട്ട അധ്യായമായിരുന്നു. ശാന്തിപുരം മദ്യശാല സമരം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. വലക്കാവ്, കുട്ടനെല്ലൂർ, കോടന്നൂർ മദ്യവിരുദ്ധ സമരങ്ങളിലെ ഇടപെടലുകൾ മറക്കാനാവില്ല. കാതിക്കുടത്തെ നിറ്റ ജലാറ്റിൻെറ ചാലക്കുടിപ്പുഴയിലേക്കുള്ള മാലിന്യമൊഴുക്കിനെതിരെയുള്ള ജനകീയ ചെറുത്തുനിൽപ് ഇന്നും തുടരുകയാണ്. അശാസ്ത്രീയ ദേശീയപാത വികസനത്തിനെതിരെയുള്ള സമരങ്ങൾ ശ്രദ്ധനേടിയിരുന്നു. കൈനൂരിലെ കെ.എൽ.ഡി ബോർഡിൻെറ പന്നി ഫാമിനെതിരെയുള്ള സമരവും മുരിയാട് സമരം, ആമ്പല്ലൂരിലെയും മറ്റ് പ്രദേശങ്ങളിലെയും ഒാടുഫാക്ടറി ഖനനം, കുഞ്ഞാലിപ്പാറ ക്വാറിവിരുദ്ധ സമരം, അഴീക്കോട് സിമൻറ് ഫാക്ടറി സമരം എന്നിവ തൃശൂരിൻെറ ചരിത്രത്തിലെ പ്രധാന പോരാട്ടങ്ങളായിരുന്നു. ചെറുവത്തേരി ആസിഡ് മാലിന്യത്തിനെതിരായ ജനകീയ സമരം മറക്കാനാവില്ല. വാഗ്ദാനങ്ങൾ പാഴ്വാക്കായ ഒളകരയിലെ ആദിവാസികളുടെ ഭൂമിക്കായുള്ള സമരവും ആദിവാസികളുടെ ജയിൽവാസവും ഇന്നും വേദനിക്കുന്ന ഒാർമയാണ്. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരായ ശക്തമായ പോരാട്ടം കേരളത്തിൻെറ സമര ചരിത്രത്തിലെ കൂടി ഭാഗമാണ്. ക്വാറികൾക്കെതിരെ, നിയമവിരുദ്ധ പാടം നികത്തലിനെതിരെ, കടലോര മണലെടുപ്പിനെതിരെ, തീരഭൂമി കൈയേറ്റത്തിനെതിരെ, അശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ, ജനവാസ മേഖലയിലെ മൊബൈൽ ടവർ നിർമാണത്തിനെതിരെ, അശാസ്ത്രീയ വികസനത്തിനെതിരെ സമരങ്ങളൊഴിഞ്ഞ ദിവസമുണ്ടായിട്ടില്ല. ചാവക്കാട് മുനക്കക്കടവ് പുലിമുട്ട് യാഥാർഥ്യമായതിന് പിന്നിൽ ജനങ്ങളുടെ കൂട്ടായ പ്രതിരോധത്തിൻെറ ശക്തിയുണ്ടായിരുന്നു. മുസ്രിസ് പൈതൃക പദ്ധതിയെ നേർദിശയിലെത്തിക്കാനും ജനകീയസമരങ്ങൾക്കായി. കൊടുങ്ങല്ലൂരിന് മറക്കാനാവാത്ത അധ്യായമാണ് ബൈപാസ് സമരം. കരിങ്ങോൾചിറ പാലം സമരം, പുത്തൻചിറ സ്പിന്നിങ് മിൽ, കുഴൂർ കാലിത്തീറ്റ ഫാക്ടറി സമരം എന്നിവ മാളയെയും പരിസരങ്ങളെയും സമരച്ചൂളയിലാക്കി. പീച്ചിയിലെ വനഭൂമിയിലെ മരംമുറിക്കെതിരെ നടത്തിയ സമരം അരികുവത്കരിക്കുന്നവരുടെ ചെറുത്തുനിൽപായിരുന്നു. ഇൗ പ്രതിഷേധ പാതയിലെ ജാഗ്രതയുടെ ശബ്ദമായിരുന്നു മാധ്യമം. കാതിക്കുടത്തെ സമരക്കനൽ ഇനിയും അടങ്ങിയിട്ടില്ല എം.ജി. ബാബു ചാലക്കുടി: ഒഴുകിപ്പരക്കുന്ന ചാലക്കുടിപ്പുഴയോരത്തെ പ്രതിഷേധജ്വല ഒടുങ്ങിയിട്ടില്ല. ചാലക്കുടിപ്പുഴയിൽ നിറ്റ ജലാറ്റിൻ കമ്പനിയുടെ മലിനീകരണത്തിനെതിരെ കാതിക്കുടത്തെ ആക്ഷൻ കൗൺസിലിൻെറ പ്രതിഷേധമിപ്പോൾ നിയമയുദ്ധമായി തുടരുകയാണ്. പതിറ്റാണ്ടുകളായി കമ്പനി നിരവധി ജനങ്ങളുടെ കുടിവെള്ള സ്രോതസ്സിലേക്ക് മാരകവിഷം ഒഴുക്കിക്കൊണ്ടിരിക്കവെ 'മാധ്യമ'ത്തിൻെറ ഇടപെടലുകളായിരുന്നു സമരച്ചൂളക്ക് തീ പകർന്നത്. ചാലക്കുടിപ്പുഴയിൽനിന്ന് കമ്പനിയുടെ മാലിന്യ പൈപ്പ് എടുത്തുമാറ്റുംവരെ സമരക്കനൽ തുടരാൻ തന്നെയാണ് സമരസമിതി പ്രവർത്തകരുടെ തീരുമാനം. കോടതി മുറിയിൽനിന്ന് മൾട്ടി നാഷനൽ കമ്പനിയുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ഉടൻ അന്തിമ വിജയം ലഭിക്കുമെന്നാണ് സമരസമിതി നേതാക്കളായ അനിൽകുമാറിൻെറയും ജെയ്സൺ പനിക്കുളത്തിൻെറയും പ്രതീക്ഷ. മൂന്ന് പതിറ്റാണ്ടിലേറെയായി കാടുകുറ്റി പഞ്ചായത്തിലെ നിറ്റ ജലാറ്റിൻ കമ്പനി ചാലക്കുടിപ്പുഴയിലേക്ക് മാരകവിഷം കലർന്ന മലിനജലം ഒഴുക്കി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. കമ്പനിയുടെ പ്രവർത്തനഫലമായി കാതിക്കുടത്തെ മണ്ണും വായുവും വിഷമയമാകാൻ തുടങ്ങിയതോടെ ജനകീയ പ്രതിഷേധം ഉയർന്നു. 2008 മുതൽ പ്രദേശവാസികൾ കമ്പനിക്കെതിരെ പ്രതിഷേധം ഉയർത്താൻ തുടങ്ങി. എന്നാൽ, സംസ്ഥാന സർക്കാറിന് പങ്കാളിത്തമുള്ള ഈ മൾട്ടി നാഷനൽ കമ്പനി ജനകീയ വികാരം കണക്കിലെടുക്കാതെ മുന്നേറുകയായിരുന്നു. പഞ്ചായത്ത് പ്രവർത്തന അനുമതി നിഷേധിച്ചതോടെ പ്രാദേശിക ഭരണകൂടത്തെ വെല്ലുവിളിച്ച് പണക്കൊഴുപ്പിൽ ഒരു മറ്റൊരു ഭരണകൂടമായി മാറുകയായിരുന്നു. 2013 മേയിൽ ചാലക്കുടിപ്പുഴയിൽ മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊന്തിയതോടെ ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ ജനങ്ങൾ കടുത്ത സമരത്തിൻെറ പാതയിലേക്ക് നീങ്ങി. ആത്യന്തികമായ പരിസ്ഥിതി പ്രശ്നം ഉയർത്തുന്ന കാതിക്കുടത്തെ ജനകീയ പോരാട്ടം ഇതോടെ സംസ്ഥാന ശ്രദ്ധയിലേക്ക് വന്നെത്തി. ജൂലൈ 13ന് കമ്പനിയുടെ മാലിന്യക്കുഴൽ പുഴയിൽനിന്ന് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ പൊലീസ് ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. 200ൽപരം പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇേത തുടർന്ന് പുഴയിലെ മാലിന്യപ്രശ്നം നീറിയെക്കൊണ്ട് അധികാരികൾക്ക് പഠനം നടത്തേണ്ടി വന്നു. നീറിയുടെ നിർദേശങ്ങൾ വന്നതോടെ കമ്പനിക്ക് ചില നിബന്ധനകൾ പാലിക്കേണ്ടി വന്നു. സമരത്തിൻെറ ജ്വാലകൾ ആളിക്കത്തിയതോടെ ചരിത്രത്തിൽ ആദ്യമായി കമ്പനിക്ക് പലവട്ടം പ്രവർത്തനം നിർത്തിെവക്കേണ്ടി വന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കമ്പനിയുടെ മാലിന്യം പെപ്പിട്ട് കടലിലേക്ക് ഒഴുക്കിവിടാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിർദേശം കമ്പനി അധികൃതർ ചെവിക്കൊണ്ടിട്ടില്ല. മാലിന്യം തള്ളുന്നില്ലെന്ന് കമ്പനി അധികൃതരുടെ അവകാശവാദത്തിനെതിരെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയുടെ മാലിന്യം ചാലക്കുടിപ്പുഴയിൽ കലരുന്നുണ്ടെന്ന നിഗമനത്തിലെത്തിയതോടെ പ്രശ്നം കോടതിയിലെത്തിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story