Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:24 AM IST Updated On
date_range 1 Jun 2020 1:24 AM ISTപാലക്കാട് ഞായറാഴ്ച 12 പേർക്ക് കോവിഡ് 19
text_fieldsbookmark_border
പാലക്കാട് ഞായറാഴ്ച 12 പേർക്ക് കോവിഡ് ഞായറാഴ്ച മാത്രം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് പാലക്കാട്: ജില്ലയുടെ ആശങ്കക്ക് ആക്കം കൂട്ടി കോവിഡ് രോഗികളുടെ എണ്ണം 140 ആയി ഉയർന്നു. ഞായറാഴ്ച മാത്രം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ വാളയാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ മരുതക്കോട് സ്വദേശിക്കും പൊൽപ്പുള്ളി സ്വദേശി സ്ത്രീക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചവരിൽ ഒമ്പതുപേർ അന്തർസംസ്ഥാനങ്ങളിൽനിന്ന് ഒരാൾ മസ്കത്തിൽ നിന്നെത്തിയ പ്രവാസിയുമാണ്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവർ. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8359 പേര്‍. പരിശോധനക്കായി ഇതുവരെ അയച്ച 7,799 സാമ്പിളുകളില്‍ ഫലം വന്ന 6475 പേരിൽ 142 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 47,757 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 39,398 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. ഇവർ രോഗികൾ മുംബൈയിൽനിന്നുവന്ന ആനക്കര കുമ്പിടി സ്വദേശി, മുംബൈയിൽനിന്ന് മേയ് 19നെത്തിയ ശാസ്താപുരം സ്വദേശിക്കും 21നെത്തിയ തിരുമിറ്റക്കോട് സ്വദേശിക്കും. കാഞ്ചീപുരത്ത് നിന്നുവന്ന എടയാർ സ്ട്രീറ്റ് സ്വദേശി, വരോട് സ്വദേശി സ്ത്രീ. മേയ് 21ന് ചെന്നൈയിൽ നിന്നെത്തിയ-മണ്ണൂർ സ്വദേശി, തിരുനെല്ലായി സ്വദേശി, പഴനി സന്ദർശനം നടത്തി 20 ദിവസത്തിനുശേഷം മേയ് 23ന് എത്തിയ ചന്ദ്രനഗർ പിരിവുശാല സ്വദേശി, ബാംഗ്ലൂരിൽ നിന്നെത്തിയ കോട്ടായി സ്വദേശി, മസ്കത്തിൽ നിന്നെത്തിയ തിരുവേഗപ്പുറ സ്വദേശി, ഫോറസ്റ്റ് വാച്ചർ മരുതക്കോട് സ്വദേശിക്കും പൊൽപ്പുള്ളി സ്വദേശി സ്ത്രീക്കും സമ്പർക്കത്തിലൂടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story