Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTഇറച്ചിവില നിശ്ചയിച്ച് കലക്ടറുടെ ഉത്തരവ്
text_fieldsbookmark_border
തൃശൂർ: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചിവില ഏകീകരിച്ച് കലക്ടർ എസ്. ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വിലനിലവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി-340, ആട്ടിറച്ചി -620 എന്നിങ്ങനെയായിരിക്കും. ക്രമാതീതമായി വില വർധിച്ചതായി ഉപഭോക്താക്കളിൽനിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ്. പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ഇറച്ചി വ്യാപാരികൾ, കോഴിക്കച്ചവടക്കാർ എന്നിവരുടെ സംഘടനാപ്രതിനിധികളുമായി കലക്ടർ എസ്. ഷാനവാസ് ചർച്ച നടത്തിയിരുന്നു. ഈ വിലയിൽ മാത്രമേ വ്യാപാരികൾ ഇറച്ചിവിൽപന നടത്താവൂ എന്നും വിലവിവരം എല്ലാ കടകളിലും പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ വിലയിൽ കൂടുതൽ വിൽപന നടത്തുന്ന വ്യാപാരികൾക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരം കേസെടുക്കുമെന്നും കലക്ടർ അറിയിച്ചു. സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി, ആരോഗ്യം, ഫുഡ് സേഫ്റ്റി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ് എന്നീ വകുപ്പുകൾ ഉത്തരവ് നടപ്പാക്കുന്നത് ഉറപ്പുവരുത്തണമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story