Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTകോവിഡിനെതിരെ ഓട്ടോ ഡ്രൈവർമാർക്ക് രക്ഷാകവചം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഒാട്ടോ ഡ്രൈവർമാരും യാത്രക്കാരുമായുള്ള സാമൂഹിക അകലം ഉറപ്പാക്കാൻ രക്ഷാകവചം നിർമിച്ച് എൻജിനീയറിങ് വിദ്യാർഥികൾ. പി.വി.സി ഷീറ്റ് ഉപയോഗിച്ചുള്ള കവചം എളുപ്പത്തിൽ അണിയാനും വേഗം വൃത്തിയാക്കാനുമാവും. തുമ്മുമ്പോളും അടുത്തിരിക്കുമ്പോളും ഉണ്ടാകുന്ന രോഗപ്പകർച്ച 100 ശതമാനം തടയാൻ കഴിയുമെന്ന് വിദ്യാർഥികൾ അവകാശപ്പെട്ടു. പാലക്കാട് എൻ.എൻ.എസ് എൻജിനീയറിങ് കോളജിലെ സിവിൽ എൻജി. വിദ്യാർഥി വി.എസ്. മുഹമ്മദ് നാസിഖ്, കൊരട്ടി എസ്.സി.എം.എസ് എൻജി. കോളജിലെ മെക്കാനിക്കൽ എൻജി. വിദ്യാർഥി ഫാദിൽ, ബംഗളൂരു ആർ.ആർ കോളജിലെ ബി.സി.എ വിദ്യാർഥി മുഹമ്മദ് സജിദ് എന്നിവരാണ് ഇത് രൂപകൽപന ചെയ്തിട്ടുള്ളത്. കേരളത്തിൽ ആദ്യമായി ഈ സുരക്ഷാകവചം കൊടുങ്ങല്ലുർ വടക്കേനടയിലെ ഓട്ടോകൾക്ക് സൗജന്യമായി ഘടപ്പിച്ചുകൊണ്ട് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പ്രഫ. ചെന്താമരാക്ഷൻ, സിവിൽ ഡിഫൻസിന് നേതൃത്വം നൽകുന്ന കെ.എം. അബ്ദുൽ ജമാൽ, കെ.എം. അബ്ദുൽ കാദർ, ഇ.എ. മുഹമ്മദ് ഷെരീഫ്, കെ.എ. മീരാൻ തുടങ്ങിയവർ പങ്കെടുത്തു. autokavacham: ഓട്ടോ ഡ്രൈവർമാരുടെ സുരക്ഷാകവചം കൊടുങ്ങല്ലൂർ വടക്കേനടയിൽ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story