Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊടുങ്ങല്ലൂരിൽ ഒന്നര...

കൊടുങ്ങല്ലൂരിൽ ഒന്നര കോടിയുടെ കഞ്ചാവ്​ പിടികൂടി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഒന്നര കോടി രൂപ വില വരുന്ന കഞ്ചാവുമായി കൊടുങ്ങല്ലൂരിൽ നാലുപേർ പിടിയിൽ. ഇരിങ്ങാലക്കുട പടിയൂർ തൊഴുത്തുങ്ങൽ പുറത്ത് സജീവൻ, നോർത്ത് പറവൂർ ചെറിയ പല്ലൻതുരുത്ത് കാക്കനാട്ട് വീട്ടിൽ സന്തോഷ്, മൂത്തകുന്നം മടപ്ലാംതുരുത്ത് വാടെപറമ്പിൽ യദു രഞ്ജിത്ത്, ഗോതുരുത്ത് കടവൻതുരുത്ത് കല്ലറക്കൽ വീട്ടിൽ ബിജു എന്നിവരാണ് 80 കിലോ കഞ്ചാവുമായി പൊലീസിൻെറ പിടിയിലായത്. സംഘം സഞ്ചരിച്ച വാഹനം പിൻതുടർന്ന പൊലീസ് കൊടുങ്ങല്ലൂർ പുല്ലൂറ്റ് പാലത്തിന് സമീപത്തുനിന്ന് 78 കിലോഗ്രാമും ഇവരുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിൽനിന്ന് രണ്ട് കിലോയുമാണ് പിടികൂടിയത്. ലോക്ഡൗൺ അവസരം മുതലെടുത്ത് പഴവും പച്ചക്കറിയും കൊണ്ടുവരുന്നുവെന്ന വ്യാജേന ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. ജില്ല സ്പെഷൽ ബ്രാഞ്ച് ഡിൈവ.എസ്.പി. എം.കെ. ഗോപാലകൃഷ്ണൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജ് ജോസ്, ഡിവൈ.എസ്.പി.മാരായ ഫേമസ് വർഗീസ്, സി.ആർ. സന്തോഷ്, ഐ.എസ്.എച്ച്.ഒമാരായ പി.കെ. പത്മരാജൻ, പി.ആർ. ബിജോയ്, എം.ജെ. ജീജോ, എസ്.ഐ.മാരായ ഇ.ആർ. ബൈജു, പി.ജി. അനുപ്, റൂറൽ ക്രൈംബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി, അഡീഷണൽ എസ്.ഐമാരായ ബസന്ത്, ഷാജു എടത്താടൻ എന്നിവരോടൊപ്പം മറ്റു 'ഡാൻസാഫ്' അംഗങ്ങളും ഇരിഞ്ഞാലക്കുട, ചാലക്കുടി ഡിവൈ.എസ്.പിമാരുടെ സ്ക്വാഡ് അംഗങ്ങളും സൈബർ സെല്ല് അംഗങ്ങളും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ളവരും ഉൾപ്പെടെ നാൽപ്പതോളം വരുന്ന പൊലീസ് സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. kunchavu-pradigal kdr-kanchavu kunchavu-pradigal2 kunchavu-pradigal3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story