Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 3:32 AM IST Updated On
date_range 10 May 2020 3:32 AM ISTറേഷൻ കാർഡില്ല; സർക്കാർ ആനുകൂല്യം ലഭിക്കാതെ പട്ടികജാതി കുടുംബം
text_fieldsbookmark_border
കാർഡിലെ തെറ്റുതിരുത്തിത്തരാമെന്ന് പറഞ്ഞ് വാങ്ങിയ കാർഡ് ഇതുവരെ തിരിച്ചുനൽകിയിട്ടില്ല കോട്ടായി: 24 വർഷമായി പട്ടികജാതി കോളനിയിൽ താമസിക്കുന്ന പട്ടികജാതി കുടുംബത്തിന് നിരവധിതവണ അപേക്ഷിച്ചിട്ടും റേഷൻ കാർഡ് ലഭിച്ചില്ല. റേഷൻ കാർഡ് ഇല്ലാത്തതിനാൽ പട്ടികജാതിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുന്നില്ല. റേഷൻ സാധനങ്ങൾപോലും ലഭിക്കാതെ ഈ കുടുംബം പ്രയാസത്തിലാണ്. സർക്കാർ രണ്ടുവർഷം മുമ്പ് അംബേദ്കർ കോളനിയായി തെരഞ്ഞെടുത്ത കോട്ടായി പഞ്ചായത്തിലെ അയ്യംകുളം ഓടനിക്കാട് കോളനിയിലെ കുഞ്ചി മാളുവിൻെറ കുടുംബമാണ് ദുരിതത്തിൽ കഴിയുന്നത്ത്. 57 വയസ്സുള്ള കുഞ്ചി മാളുവിൻെറ ഭർത്താവ് മരിച്ചിട്ട് 13 വർഷമായി. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അനുവദിച്ച റേഷൻ കാർഡിൽ ചിപ്രയുടെ പിതാവിൻെറ പേര് മാറി അച്ചടിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ തെറ്റുതിരുത്തി പുതിയ കാർഡ് തരാമെന്നുപറഞ്ഞ് തിരിച്ചുവാങ്ങിയതാണെന്നും പിന്നീട് കാർഡ് തന്നിട്ടില്ലെന്നും കുഞ്ചിമാളു പറഞ്ഞു. കുഞ്ചിമാളുവിന് മൂന്നു മക്കളാണ്. രണ്ട് ആണും ഒരു പെണ്ണും. പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്തു. ആൺമക്കൾക്ക് രണ്ടാൾക്കും വിവാഹപ്രായമെത്തിനിൽക്കുകയാണ്. വീടൊന്ന് അറ്റകുറ്റപ്പണി നടത്തി ശരിയാക്കണമെന്നും അതിന് അപേക്ഷിക്കണമെങ്കിൽ റേഷൻ കാർഡ് ആവശ്യപ്പെടുകയാണെന്നും കുഞ്ചിമാളു പറഞ്ഞു. പെൻഷന് അപേക്ഷിക്കാനും റേഷൻ കാർഡ് വേണം. അംബേദ്കർ കോളനിയായി സർക്കാർ ദത്തെടുത്ത് ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഈ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ നോക്കിയിരിക്കാൻ മാത്രം വിധിക്കപ്പെട്ട ഈ പട്ടികജാതി കുടുംബത്തിന് റേഷൻ കാർഡ് ലഭ്യമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. pew kunjimalu veedu: അയ്യംകുളം അംബേദ്കർ കോളനിയിലെ കുഞ്ചിമാളു വീടിനു മുന്നിൽ ``````````````````` കോവിഡ്: കോട്ടായി മേഖലയിൽ ക്വാറൻറീൻ സജ്ജീകരണങ്ങൾ ഭദ്രം പെരുങ്ങോട്ടുകുറുശ്ശി: കോവിഡ് സാഹചര്യത്തിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മലയാളികളെയും പ്രവാസി മലയാളികളെയും നിരീക്ഷണത്തിലാക്കാനുള്ള സജ്ജീകരണങ്ങൾ വിവിധ പഞ്ചായത്തുകളിൽ പൂർത്തിയായി. കോട്ടായി മേഖലയിൽ ക്വാറൻറീൻ സൗകര്യപ്പെടുത്തിയത് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലാണ്. ഇവിടെ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ നാലുപേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രീമെട്രിക് ഹോസ്റ്റലിലെ ജീവനക്കാരനും കോട്ടായി മൃഗാശുപത്രിയിലെ ലൈവ് സ്‌റ്റോക് ഇൻസ്പെക്ടർക്കുമാണ് ഇവിടത്തെ കാര്യങ്ങളുടെ ചുമതല. പെരുങ്ങോട്ടുകുറുശ്ശിയിൽ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലാണ് ക്വാറൻറീന് സൗകര്യപ്പെടുത്തിയത്. ഇവിടെ ഇളം രുപതോളം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മലയാളികളെ പാർപ്പിച്ചിട്ടുണ്ട്. മാത്തൂരിൽ വെട്ടിക്കാട്ടുള്ള സർക്കാർ പട്ടികവർഗ ഹോസ്റ്റലിലാണ് സൗകര്യപ്പെടുത്തിയിട്ടുള്ളത്. പതിനഞ്ചോളം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. പറളിയിൽ പറളി മുജാഹിദീൻ സ്കൂളിലാണ് സജ്ജീകരണം. ഇവിടെ 20ൽ കൂടുതൽ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എടത്തറ എസ്.എൻ.ഡി.പി ഹാളിൽ ഭക്ഷണം ഉണ്ടാക്കിയാന്ന് ക്വാറൻറീൻ കേന്ദ്രത്തിൻ വിതരണം ചെയ്യുന്നത്. പിരായിരി പഞ്ചായത്തിലെ ക്വാറൻറീൻ കേന്ദ്രമായി സൗകര്യപ്പെടുത്തിയത് പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിനു സമീപമുള്ള ഗ്രേസ് സ്കൂളിൻെറ ഹോസ്റ്റൽ കെട്ടിടമാണ്. പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ ഭക്ഷണമുണ്ടാക്കിയാണ് ഇവിടെ വിതരണം ചെയ്യുന്നത്. pew hostel: കോട്ടായിയിൽ ക്വാറൻറീൻ സൗകര്യമൊരുക്കിയ ഗവ. പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story