Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:00 AM IST Updated On
date_range 9 May 2020 5:00 AM ISTഅട്ടപ്പാടിയിൽ നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
text_fieldsbookmark_border
അഗളി: അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരഗംപാടി സ്വദേശി കാർത്തിക്കാണ് (23) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം. ഇയാൾക്ക് മഞ്ഞപ്പിത്തവും വൃക്കരോഗവും ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഏപ്രിൽ 29ന് അതിർത്തി ഗ്രാമമായ പച്ചവെയിലിലെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിനെ തുടർന്ന് വരഗംപാടിയിലെ വീട്ടിൽ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു. േമയ് അഞ്ചിന് വയറുവേദനയെ തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രമായ ഷോളയൂരിൽ ചികിത്സ തേടി. ഇവിടെ പ്രാഥമിക ചികിത്സക്കു ശേഷം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് എലിപ്പനിയുടെ ലക്ഷണങ്ങൾ സംശയിച്ചതിനെ തുടർന്ന് ഏഴാം തീയതിയോടെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം വൃക്കയെ ബാധിച്ചതായും കണ്ടെത്തി. ആരോഗ്യനില മോശമായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച പുലർച്ച നാലിനായിരുന്നു മരണം. യുവാവിൻെറ എലിപ്പനി പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. യുവാവിൻെറ മരണം കോവിഡ് മൂലമല്ലെന്ന് പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഷോളയൂർ വരഗംപാടി ഊരിൽ യുവാവ് മരിച്ചത് കോവിഡ് മൂലമല്ലെന്ന് ആേരാഗ്യ വകുപ്പ്. കോവിഡ് 19 പരിശോധന ഫലം നെഗറ്റിവാണെന്ന് പാലക്കാട് ഡി.എം.ഒ കെ.പി. റീത്ത അറിയിച്ചു. pkg bin01 കാർത്തിക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story