Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:00 AM IST Updated On
date_range 9 May 2020 5:00 AM ISTവാളയാര്‍ ചെക്ക് പോസ്റ്റ് കടന്നെത്തിയത് 9,586 പേര്‍
text_fieldsbookmark_border
പാലക്കാട്: ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് നാലുദിവസത്തിനുള്ളിൽ അയൽ സംസ്ഥാനങ്ങളിൽനിന്ന് വാളയാർ വഴി കേരളത്തിലെത്തിയത് 9,586 പേര്‍. വിവിധ സംസ്ഥാനങ്ങളിൽനിന്നും 3,665 വാഹനങ്ങളിലായാണ് ഇവര്‍ എത്തിയത്. മേയ് രണ്ടിന് രജിസ്ട്രേഷന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ നോര്‍ക്ക റൂട്ട്‌സ്, കോവിഡ് ജാഗ്രത വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിച്ചവരില്‍ 5,183 വാഹനങ്ങള്‍ക്കാണ് പാലക്കാട് ജില്ല കലക്ടര്‍ യാത്ര പാസ് അനുവദിച്ചത്. ഇതില്‍ 3,665 വാഹനങ്ങള്‍ കേരളത്തിലെത്തി. തിരക്ക് കുറയ്ക്കുന്നൻെറ ഭാഗമായി നിലവില്‍ യാത്രാ പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ നഗരങ്ങളില്‍ ജോലി, പഠനം, വിനോദം, തീർഥാടനം എന്നീ ആവശ്യങ്ങള്‍ക്കായി പോയവരാണ് സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവരില്‍ ഭൂരിപക്ഷവുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു. മേയ് അഞ്ചിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നുപേരെ ജില്ല ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story