Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 4:59 AM IST Updated On
date_range 8 May 2020 4:59 AM ISTനിയമനം കാത്തിരിക്കുന്നവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
text_fieldsbookmark_border
മലപ്പുറം: കമ്പനി-ബോർഡ്-കോർപറേഷനുകളിൽ പി.എസ്.സിയുടെ അസിസ്റ്റൻറ് നിയമനത്തിനായി കാത്തിരിക്കുന്നവർ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. റാങ്ക് പട്ടികയിലുള്ളവർ ഓൺലൈനായി സ്വരൂപിച്ച 16,500 രൂപയാണ് കൈമാറിയത്. 2018ൽ പരീക്ഷ നടത്തി 2019 ഡിസംബറിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടും നിയമനം നടന്നിട്ടില്ല. എന്നാലും തങ്ങളാൽ കഴിയുന്ന സംഖ്യ പിരിച്ചെടുത്ത് നൽകുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. നിയമനം കാത്തിരിക്കുന്നവരുടെ സംഭാവന പരസ്യമാക്കാത്തത് എന്താണെന്ന് മനസ്സിലാവുന്നില്ലെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സി.എസ്. സച്ചിനും സെക്രട്ടറി മനോജ് സോമനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story