Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂല്യനിര്‍ണയം: ഭാഷാ...

മൂല്യനിര്‍ണയം: ഭാഷാ വിഷയങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ വേണം -കെ.എ.ടി.എഫ്

text_fields
bookmark_border
മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയിൽ അറബിക്, ഉറുദു, സംസ്‌കൃതം ഭാഷകള്‍ക്ക് കൂടുതല്‍ മൂല്യനിർണയ ക്യാമ്പുകള്‍ അനുവദിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളത്തും കോഴിക്കോട്ടും മാത്രമാണ് ക്യാമ്പുകളുള്ളത്. മൂല്യനിര്‍ണയ ചുമതലയുള്ള മലപ്പുറം ജില്ലയിലെ അധ്യാപകര്‍ കോഴിക്കോട്ടും മറ്റ് 12 ജില്ലകളിലെയും അധ്യാപകര്‍ എറണാകുളത്തുമെത്തണമെന്നാണ് നിര്‍ദേശം. കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തതിനാല്‍ ഭാഷാ വിഷയങ്ങള്‍ക്കും കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയതായി പ്രസിഡൻറ് എം.വി. അലികുട്ടിയും ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ഹഖും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story