Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 4:59 AM IST Updated On
date_range 8 May 2020 4:59 AM ISTനാഗ്പൂരിൽ കുടുങ്ങിയ എൻ.സി.സി ഓഫിസർമാരെ നാട്ടിലെത്തിച്ചു
text_fieldsbookmark_border
പട്ടാമ്പി: എൻ.സി.സി ഓഫിസർ ആകാനുള്ള പരിശീലനത്തിനുശേഷം മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് സംസ്ഥാന സർക്കാറിൻെറ പ്രത്യേക അനുവാദത്തോടെ 20 അസോസിയേറ്റ് എൻ.സി.സി ഓഫിസർമാർ നാട്ടിൽ തിരിച്ചെത്തി. ഏപ്രിൽ ഒമ്പതിന് കോഴ്സ് പൂർത്തീകരിെച്ചങ്കിലും ലോക്ഡൗൺ നീട്ടിയകാരണം മേയ് മൂന്നുവരെ അവിടെ തുടരുകയായിരുന്നു. എൻ.സി.സി ഡയറക്ടറേറ്റ് ഇവരെ മടക്കിക്കൊണ്ടുവരുവാൻ സർക്കാറിന് പ്രത്യേക അപേക്ഷ നൽകുകയും മുത്തങ്ങവഴി കേരളത്തിലേക്ക് പ്രവേശനാനുമതി ലഭിക്കുകയും ചെയ്തു. നാഗ്പൂരിൽനിന്ന് ചൊവ്വാഴ്ച പ്രത്യേക ബസിൽ പുറപ്പെട്ട സംഘം വ്യാഴാഴ്ച രാവിലെയാണ് കൽപറ്റ അഞ്ച് കേരള എൻ.സി.സി ബറ്റാലിയനിൽ എത്തിച്ചേർന്നത്. മറ്റു ജില്ലയിലെ ഓഫിസർമാരെ എൻ.സി.സി ഏർപ്പെടുത്തിയ വാഹനങ്ങളിൽ വീടുകളിലെത്തിച്ചു. 28 ഒറ്റപ്പാലം ബറ്റാലിയനിലെ ഒരാളും കൂട്ടത്തിലുണ്ട്. മൂന്നു മാസമായി ക്വാറൻറീനിൽ കഴിഞ്ഞിരുന്ന ഇവർക്ക് സൈനിക ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും ഹോം ക്വാറൻറീനിൽ 14 ദിവസത്തേക്കുകൂടി തുടരും. ഓഫിസർമാരുടെ മടക്കയാത്രക്ക് മന്ത്രി കെ.ടി. ജലീൽ, രാജ്യസഭ അംഗം കെ.കെ. രാഗേഷ്, വാർ റൂം ഉദ്യോഗസ്ഥർ, നോർക്ക ഉദ്യോഗസ്ഥർ, എൻ.സി.സി ഒഫീഷ്യറ്റിങ് അഡീഷനൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജി.ജെ.എസ്. ബഗിയാന, അഡീഷനൽ ഡയറക്ടർ ലെഫ്. കേണൽ വി.ഡി. ചാക്കോ, എൻ.സി.സിയുടെ സംസ്ഥാന സർക്കാർ ലെയ്‌സൺ ഓഫിസർമാരായ ക്യാപ്റ്റൻ പി. സുനിൽ, ഫസ്റ്റ് ഓഫിസർ അനിൽ കെ. നായർ എന്നിവർ നേതൃത്വം നൽകി. pew PTB .72 jpg പരിശീലനം പൂർത്തിയാക്കിയ 20 എൻ.സി.സി ഓഫിസർമാർക്ക് വയനാട് നൽകിയ സ്വീകരണം സാനിറ്റൈസര്‍ ഇനി പേനയിലും കൂറ്റനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇനി പെൻ സാനിറ്റൈസറും. പേനയിൽ സാനിറ്റൈസറൊരുക്കി കോവിഡ് വ്യാപനം തടയാൻ പുതിയൊരു ആശയം മുന്നോട്ടുവെക്കുകയാണ് വട്ടേനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അഭയ്. ഇനിയുള്ളകാലം സാനിറ്റൈസര്‍ ഉപയോഗം ശീലമാക്കേണ്ടതുണ്ട്. സ്കൂൾ വിദ്യാർഥികളിൽ ആ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭയ് പെൻ സാനിറ്റൈസര്‍ നിർമിച്ചത്. ഒരുവശം എഴുതുന്നതിനും ഒരുവശത്ത് സാനിറ്റൈസര്‍ നിറച്ച് സ്പ്രേ ചെയ്ത് കൈകൾ അണുമുക്തമാക്കാൻ സഹായിക്കുന്നതുമായ രീതിയിലാണ് പെൻ സാനിറ്റൈസര്‍ ഒരുക്കിയിരിക്കുന്നത്. സാനിറ്റൈസർ പേനയിൽ 20 തവണ വരെ ഉപയോഗിക്കുകയും കഴിഞ്ഞാൽ വീണ്ടും സാനിറ്റൈസര്‍ നിറക്കാനും കഴിയും. ഈ ആശയത്തെ വിദ്യാഭ്യാസവകുപ്പിൻെറ പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അഭയ്. ആലൂർ കാർത്തികയിൽ ഹരിദാസൻെറയും ക്ഷേമയുടെയും മകനാണ് അഭയ്. ആർദ്ര ഏക സഹോദരിയാണ്. pew sanitiser pen സാനിറ്റൈസര്‍ നിറച്ച പേനയുമായി അഭയും സഹോദരിയും ലോക്ഡൗണിൽ കാലിടറിയ ഓഡിറ്റോറിയങ്ങൾ ഉയിർത്തെഴുന്നേൽപിനായുള്ള കാത്തിരിപ്പിൽ ഒറ്റപ്പാലം: കല്യാണം മുതൽ കാതുകുത്തുവരെ ആഘോഷങ്ങളായതോടെ സദാ തിരക്കിലമർന്നിരുന്ന ഓഡിറ്റോറിയങ്ങൾക്ക് ലോക്ഡൗൺ പാഴ്‌ച്ചെലവിൻെറ കാലം. ഒരു വരുമാനമില്ലാത്ത അവസ്ഥയിലും മാസങ്ങൾക്ക് മുമ്പ് ഓഡിറ്റോറിയം ബുക്ക് ചെയ്തവർക്ക് മുൻകൂർ തുക മടക്കിനൽകാൻ നിർബന്ധിതരാവുന്നതും പരിപാലനം അടക്കമുള്ള ചെലവുകൾ നേരിടേണ്ടിവരുന്നതും ഉടമകളെ കുഴക്കുന്നു. വിവാഹനിശ്ചയവും നിക്കാഹും താലികെട്ടും വിരുന്നും പ്രസവത്തിന് കൂട്ടിക്കൊണ്ടുപോക്കും തുടങ്ങി ചടങ്ങുകൾ ആളും ആരവവും കൂടിയ ആഘോഷങ്ങളായി മാറിയതോടെ നിത്യവരുമാന സ്രോതസ്സുകളായി നാട്ടിലെ ഓഡിറ്റോറിയങ്ങൾ മാറി. ഇതിനിടയിൽ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സമ്മേളങ്ങൾ വേറെയുമുണ്ടാകും. ഓഡിറ്റോറിയത്തിൻെറ ഒഴിവ് അന്വേഷിച്ചറിഞ്ഞശേഷം വിവാഹദിവസം നിശ്ചയിക്കുന്നിടം വരെ കല്യാണ മണ്ഡപങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമേറി. പൊടുന്നനെ പ്രഖ്യാപിച്ച ലോക്ഡൗണിൽ ഓഡിറ്റോറിയങ്ങൾക്ക് കാലിടറി. ഒരു വർഷം മുമ്പ് ബുക്ക് ചെയ്തവർ മുതൽ ലോക്ഡൗണിൻെറ തലേന്നുവരെ ഓഡിറ്റോറിയത്തിന് മുൻകൂർ നൽകിയവർക്ക് ഒരുമിച്ച് തുക തിരിച്ചുനൽകേണ്ടിവരുന്നത് ഭാരിച്ച ബാധ്യത വരുത്തുന്നതായി ഉടമകൾ പറയുന്നു. പകരം ഒരുദിവസം പുതുക്കിനിശ്ചയിക്കാൻപോലും ഇവരാരും തയാറല്ല. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പെണ്ണുകാണലോ വിവാഹനിശ്ചയംപോലുള്ള ചടങ്ങുകളോ ഇല്ലാതായ സാഹചര്യത്തിൽ ഓഡിറ്റോറിയങ്ങളുടെ ഇനിയുമൊരു ഉയിർത്തെഴുന്നേൽപിന് കാലം എത്ര കാത്തിരിക്കേണ്ടിവരുമെന്നത് ആർക്കും വ്യക്തമല്ല. സാമൂഹിക അകലം പൊതുശീലമായി മാറിയതോടെ ഇളവുകൾക്കും ഉടനൊരു ശാപമോക്ഷം നൽകാൻ കഴിയില്ലെന്നതാണ് പൊതുവായ വിലയിരുത്തൽ. പുതിയ ബുക്കിങ് സംബന്ധിച്ച അന്വേഷണംപോലും ഉണ്ടാകുന്നില്ല. സമ്മർ വെക്കേഷനും ഗൾഫുകാരുടെ അവധിക്കാലവും പരിഗണിച്ച് ആഘോഷത്തോടെ നടന്നിരുന്ന മുസ്ലിം വിവാഹങ്ങൾ കേവലം ലളിതമായ നിക്കാഹുകളിൽ ഒതുങ്ങി. വരുമാനനഷ്ടം നിലനിൽക്കെതന്നെ വൈദ്യുതി ചാർജ്, ബിൽഡിങ് ടാക്സ്, ലൈസൻസ് ഫീസ് ഉപയോഗം കുറഞ്ഞതോടെ ഉപകരണങ്ങൾക്കും കെട്ടിടങ്ങൾക്കും നേരിടുന്ന നാശവും അറ്റകുറ്റപ്പണികളും വർഷങ്ങളായി ഓഡിറ്റോറിയത്തെ ചുറ്റിപ്പറ്റി കഴിയുന്ന തൊഴിലാളികൾക്കുള്ള സഹായം തുടങ്ങി ചെലവുകൾക്ക് കുറവില്ല. ലൈസൻസുപോലും പുതുക്കിവാങ്ങാൻ ഉടമകൾക്ക് കഴിഞ്ഞിട്ടില്ല. പുതുക്കണമെങ്കിൽ ടാക്സ് അടക്കണം. ടാക്‌സിന് മാത്രം അരലക്ഷത്തോളം രൂപ കെട്ടിവെക്കണമെന്ന് ഈസ്റ്റ് ഒറ്റപ്പാലം മാളിയക്കൽ ഗാർഡൻസ് ഉടമ സൈറബ് മാളിയക്കൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story