Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസികളുടെ വിമാന...

പ്രവാസികളുടെ വിമാന യാത്രാക്കൂലി സർക്കാർ വഹിക്കണം -വി.കെ. ശ്രീകണ്ഠൻ എം.പി.

text_fields
bookmark_border
3081 കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം പാലക്കാട്: തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് ചാർജ് സർക്കാർ വഹിക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അലംഭാവം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. ആഹ്വാനം ചെയ്ത 'പ്രവാസികൾക്കായി ഒരു തിരിനാളം' പ്രതിഷേധ സമരം പാലക്കാട് സിവിൽ സ്റ്റേഷൻ ബൂത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് സൗത്ത് മണ്ഡലം പ്രസിഡൻറ് എം.എച്ച്. നാസർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 3081 കേന്ദ്രങ്ങളിലാണ് പ്രതിഷേധ സമരം നടന്നത്. തൃത്താലയിൽ വി.ടി. ബൽറാം എം.എൽ.എ, ചാലിശ്ശേരിയിൽ മുൻ ഡി.സി.സി. പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, കരിങ്ങനാട് കെ.പി.സി.സി. വൈസ് പ്രസിഡൻറ് സി.പി. മുഹമ്മദ്, പട്ടാമ്പിയിൽ ഷാഫി പറമ്പിൽ എം.എൽ.എ., തിരുനെല്ലായിൽ യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി, മലമ്പുഴയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, കുഴൽമന്ദത്ത് കെ.പി.സി.സി. ജനറൽ സെക്രട്ടറി എ. തങ്കപ്പൻ, തത്തമംഗലത്ത് മുൻ എം.എൽ.എ. കെ. അച്യുതൻ, കൊല്ലങ്കോട് മുൻ എം.എൽ.എ. കെ.എ. ചന്ദ്രൻ, എരിമയൂരിൽ മുൻ എം.പി. വി.എസ്. വിജയരാഘവൻ, വടക്കഞ്ചേരിയിൽ മുൻ മന്ത്രി വി.സി. കബീർ, ആലത്തൂരിൽ രമ്യ ഹരിദാസ് എം.പി. എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story