Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവരുമാനം നിലച്ച...

വരുമാനം നിലച്ച രോഗികൾക്ക് മരുന്ന്: കുന്നംകുളം താലൂക്ക് ആശുപത്രിക്ക് 10 ലക്ഷം

text_fields
bookmark_border
കുന്നംകുളം: ലോക്ഡൗൺ മൂലം വരുമാനം നിലച്ച രോഗികൾക്ക് മരുന്നുകൾ എത്തിക്കും. ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫിസർമാർ മുഖേന വാങ്ങിനൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ കുന്നംകുളം നഗരസഭയിലും ഇതിന് നടപടി ആരംഭിച്ചതായി നഗരസഭ ചെയർപേഴ്‌സൻ നീത രവീന്ദ്രൻ അറിയിച്ചു. നഗരസഭ 10 ലക്ഷം രൂപയാണ് ഇതിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിക്ക് അനുവദിച്ചത്. ഡയാലിസിസിന് വിധേയരാകുന്നവർ, അവയവം മാറ്റിവെച്ചവർ, അർബുദ ബാധിതർ എന്നിവർക്കാവശ്യമായ മരുന്നുകൾ വാങ്ങി നൽകും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഏറ്റവും അർഹരായവരെയാണ് ഈ ഘട്ടത്തിൽ പരിഗണിക്കുക. അർഹരായ രോഗികൾ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ അറിയിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story