Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 4:59 AM IST Updated On
date_range 7 May 2020 4:59 AM ISTഗുരുവായൂർ ദേവസ്വം ഫണ്ട് വകമാറ്റിയതിൽ പ്രതിഷേധം
text_fieldsbookmark_border
തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് അഞ്ച് കോടി നൽകിയതിൽ പ്രതിഷേധിച്ച് ചെയർമാൻ കെ.ബി. മോഹൻദാസിൻെറ വീടിന് മുന്നിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ. കേശവദാസ്, ജില്ല വൈസ്പ്രസിഡൻറ് രാജൻ കുറ്റുമുക്ക്, കോർപറേഷൻ സമിതി പ്രസിഡൻറ് അഡ്വ. സി. സഞ്ജയ്, ജനറൽ സെക്രട്ടറി സി.ബി. പ്രദീപ് കുമാർ, സംഘടന സെക്രട്ടറി സി.ബി. സുദർശൻ എന്നിവർ പങ്കെടുത്തു. വിഷയത്തിൽ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഹൈകോടതിയിൽ ഹിന്ദു ഐക്യവേദി സമർപ്പിച്ച റിട്ട് ഫയലിൽ സ്വീകരിച്ചു. എട്ടിന് കേസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story