Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 4:59 AM IST Updated On
date_range 7 May 2020 4:59 AM IST'അതിജീവനം'ഔഷധ വിതരണ പദ്ധതി ഒന്നാംഘട്ടം പൂർത്തിയാക്കി
text_fieldsbookmark_border
തൃശൂർ: ലോക്ഡൗണിനെ തുടർന്ന് വരുമാനം നിലച്ച ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ജീവൻ രക്ഷ ഔഷധങ്ങൾ സൗജന്യമായി നൽകുന്ന ടി.എൻ. പ്രതാപൻ എം.പിയുടെ 'അതിജീവനം' പദ്ധതി ഒന്നാംഘട്ടം പൂർത്തിയാക്കിയതായി കൺവീനർ സി.സി. ശ്രീകുമാർ അറിയിച്ചു. 7,146 പേർ രജിസ്റ്റർ ചെയ്തതിൽ 6,180 പേർക്ക് ജീവൻ രക്ഷ മരുന്നുകൾ നൽകി. എം.പിയുടെ ശമ്പളത്തിന് പുറമെ സൗത്ത് ഇന്ത്യൻ ബാങ്ക് സാമൂഹിക ഉത്തരവാദിത്ത ഫണ്ട്, എസ്.ബി.ഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാർ, എ.കെ.സി.ഡി.എ അംഗങ്ങളായ മരുന്ന് വിതരണ സ്ഥാപനങ്ങൾ തുടങ്ങിയവർ പദ്ധതിക്ക് സഹായം നൽകി. ആൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന, ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ള പ്രതിനിധികൾ രാപകൽ സേവനം നടത്തിയാണ് 20 ദിവസം കൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ മുഖേന ജീവൻ രക്ഷ മരുന്നുകൾ സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചതിനാലാണ് 'അതിജീവനം'പദ്ധതി ഒന്നാംഘട്ടം അവസാനിപ്പിക്കുന്നതെന്ന് ശ്രീകുമാർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് മരുന്ന് എത്തിക്കുന്ന പദ്ധതി തുടരും. പ്രവാസികൾക്ക് തൊഴിലവസരത്തിന് 'എംപീസ് സപ്പോർട്ടിങ്ങ് സെൽ' തൃശൂർ: കോവിഡിൻെറ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിലുള്ളവർക്ക് തൊഴിലവസരം ഒരുക്കാൻ പിന്തുണയുമായി ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ 'എംപീസ് പ്രവാസി സപ്പോർട്ടിങ്ങ് സെൽ' രൂപവത്കരിക്കും. ധനകാര്യ സ്ഥാപനങ്ങൾ, നബാർഡ്, എം.എസ്.എം.ഇ, ഡി.ഐ.സി, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ ബന്ധനം തുടങ്ങി വിവിധ സ്ഥാപനങ്ങളെയും വകുപ്പുകളെയും ബന്ധപ്പെടുത്തിയാണ് സെൽ രൂപവത്കരിക്കുന്നത്. സംരംഭങ്ങൾക്ക് സാമ്പത്തിക, പശ്ചാത്തല സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. കോവിഡ് പ്രതിരോധ പ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് സെൽ പ്രവർത്തനം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story