Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 4:59 AM IST Updated On
date_range 7 May 2020 4:59 AM ISTപഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ കുടുങ്ങിയ ജമ്മു-കശ്മീരിലെ വിദ്യാർഥികളെ നാട്ടിലെത്തിക്കും -എം.എൽ.എ
text_fieldsbookmark_border
ചെറുതുരുത്തി: ദേശീയ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ കുടുങ്ങിയ ജമ്മു-കശ്മീരിലെ വിദ്യാർഥികളെയും അധ്യാപകനെയും ഭാര്യയെയും നാട്ടിലെത്തിക്കാൻ നടപടി കൈക്കൊള്ളുമെന്ന് യു.ആർ. പ്രദീപ് എം.എൽ.എ. കഴിഞ്ഞ ദിവസം 'മാധ്യമ'ത്തിൻ വന്ന വാർത്തയെ തുടർന്നാണ് നടപടി. എല്ലാവരെയും നാട്ടിലെത്തിക്കാൻ വേണ്ട നടപടി കൈക്കൊള്ളുമെന്ന് ജില്ല ഭരണകൂടം അറിയിച്ചതായി എം.എൽ.എ പറഞ്ഞു. മാർച്ച് 13ന് പഞ്ചകർമ അസിസ്റ്റൻറ് ട്രെയിനിങ് കോഴ്സിനെത്തിയതാണ് വിദ്യാർഥികൾ. ഇവരോടൊപ്പം അധ്യാപകനും ഭാര്യയും ഉണ്ടായിരുന്നു. 28 വരെയായിരുന്നു പരിശീലനം. ഇതിനിടെ പ്രഖ്യാപിച്ച ലോക്ഡൗണാണ് വിനയായത്. ഇവർക്ക് ഭാരതപ്പുഴയോരത്തുള്ള പുതിയ കെട്ടിടത്തിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജമ്മു-കശ്മീർ അധികൃതരുമായി നിരവധി ത വണ പഞ്ചകർമ അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story