Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 4:59 AM IST Updated On
date_range 7 May 2020 4:59 AM ISTയുവാക്കൾക്ക് കാർഷിക മത്സരവുമായി യുവജനക്ഷേമ ബോർഡ്
text_fieldsbookmark_border
തൃശൂർ: യുവാക്കൾക്കായി യുവജനക്ഷേമ ബോർഡ് കൃഷിമത്സരം സംഘടിപ്പിക്കുന്നു. യൂത്ത് കോ ഓഡിനേറ്റർമാർ, ക്ലബുകൾ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. കുറഞ്ഞത് 50 സൻെറിൽ മേയ് ആദ്യവാരം മുതൽ ജൂലൈ വരെയുള്ള കാലയളവിലെ കൃഷിയാണ് മത്സരത്തിന് പരിഗണിക്കുക. ജൂലൈ ആദ്യവാരം ജില്ല അടിസ്ഥാനത്തിൽ യുവജനക്ഷേമ ബോർഡ് രൂപവത്കരിക്കുന്ന സമിതി കൃഷിയിടം പരിശോധിച്ച് വിജയികളെ കണ്ടെത്തും. ഫോൺ: 8113951084, 8281637880. പെൻഷൻകാർ കരിദിനം ആചരിച്ചു തൃശൂർ: സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ടും പെൻഷനേഴ്സ് അസോസിയേഷൻ പ്രതിനിധികളെ തദ്ദേശ സ്ഥാപന സന്നദ്ധ സംഘടനകളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു. കലക്ടറേറ്റിന് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ബി. ജയറാം ദിനാചരണം ഉദ്ഘാടനം ചെയ്തു. photostudio_1588746387358 പെൻഷനേഴ്സ് അസോസിയേഷൻ കരിദിനാചരണം കെ.ബി. ജയറാം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story