Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:00 AM IST Updated On
date_range 1 May 2020 5:00 AM ISTതൃശൂർ പൂരാഘോഷം കാൻവാസിലൊരുക്കി ബാലകൃഷ്ണനെന്ന ചിത്രകാരൻ തീർക്കുന്നത് മികവിെൻറ പുതുചരിത്രം
text_fieldsbookmark_border
തൃശൂർ പൂരാഘോഷം കാൻവാസിലൊരുക്കി ബാലകൃഷ്ണനെന്ന ചിത്രകാരൻ തീർക്കുന്നത് മികവിൻെറ പുതുചരിത്രം മുളങ്കുന്നത്തുകാ വ്: ലോക്ഡൗണിലുപേക്ഷിച്ച തൃശൂർ പൂരാഘോഷം കാൻവാസിലൊരുക്കി മുളങ്കുന്നത്ത് കാവ് കോഞ്ചേരി സ്വദേശി. ചിത്രരചന ജീവനായ അമ്മാംകുഴി കളരിക്കൽ വീട്ടിൽ ബാലകൃഷ്ണനെന്ന 53കാരനാണ് ആയിരങ്ങളാരവം തീർക്കുന്ന ഗജരാജൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻെറ തെക്കോട്ടിറക്കവും കരിവീരന്മാർ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പും ക്ഷേത്രഗോപുരനടകളും മാത്രമല്ല വെടിക്കെട്ട് പണിക്കാരും വാനിൽ വിരിയുന്ന കരിമരുന്ന് പ്രയോഗവും ഒരൊറ്റ കാൻവാസിലാണ് ഒരുക്കിയത്. പതിനാറാം വയസ്സിൽ തുടങ്ങിയതാണ് ചിത്രരചന. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങൾ വരച്ചുനൽകുന്നതിലൂടെ വലിയ സന്തോഷം കണ്ടെത്തുന്നു ഇദ്ദേഹം. കലാഭവൻ മണിയും ഗാനഗന്ധർവൻ യേശുദാസും വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ഗിന്നസ് പക്രു തുടങ്ങി നിരവധി പ്രശസ്തരുടേയും ചിത്രങ്ങൾ വരച്ചുകഴിഞ്ഞു ഇതിനകം. കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന് അഞ്ച് വർഷം മുമ്പ് ജോലിക്കിടെ സംഭവിച്ച അപകടത്തെത്തുടർന്ന് കാലിന് ക്ഷതം സംഭവിച്ചതോടെ പ്രയാസമേറിയ ജോലികൾ ചെയ്യാൻ വയ്യെന്നായി. തുടർന്ന് കൊഞ്ചേരി സൻെററിൽ ലോട്ടറി വിൽപനയായി പ്രധാന ഉപജീവനമാർഗം. പുല്ലാങ്കുഴൽ വാദനവും അൽപം മിമിക്രിയുമൊക്കെ ഇദ്ദേഹത്തിൻെറ മികവിനു കൂട്ടാണ്. ഭാര്യ സിന്ധുവിൻെറ പൂർണ പിന്തുണയും തനിക്ക് കൂട്ടാണെന്ന് ബാലകൃഷ്ണൻ പറയുന്നു. പടം : TT balakrishnan varacha trusur pooram 1 ബാലകൃഷ്ണൻ വരച്ച തൃശൂർ പൂരാഘോഷം മിന്നൽ പരിശോധന നടത്തി വടക്കാഞ്ചേരി: മുള്ളൂർക്കര, കഞ്ഞിരശ്ശേരി, കുമരപ്പനാൽ, ചിറ്റണ്ട എന്നിവിടങ്ങളിൽ ലീഗൽ മെട്രോളജി മിന്നൽ പരിശോധന നടത്തി. റേഷൻ കടകൾ, സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി, പലചരക്ക് കടകൾ, സിമൻറ് വിൽപന കടകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ തൂക്കത്തിൽ കുറവ് കണ്ടെത്തിയതിനും, കുപ്പിവെള്ളത്തിന് അധികവില ഈടാക്കിയതിനും കേസെടുത്തു. ഇൻസ്‌പെക്ടർ എ.ടി. മീന പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story