Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right24 മണിക്കൂറിനുള്ളില്‍...

24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ്; ജില്ലയിലും നടപടി തുടങ്ങി

text_fields
bookmark_border
മലപ്പുറം: റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക്് അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡുകള ്‍ അനുവദിക്കാനുള്ള നടപടികള്‍ ജില്ലയിലും തുടങ്ങിയതായി സപ്ലൈ ഓഫിസര്‍ കെ. രാജീവ് അറിയിച്ചു. നിലവില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. റേഷന്‍ കാര്‍ഡ് ഒരു താലൂക്കില്‍ നിന്ന് മറ്റൊരു താലൂക്കിലേക്ക് മാറ്റുകയും ലോക്ഡൗണ്‍ മൂലം പുതിയ താലൂക്കില്‍ നിന്ന് കാര്‍ഡ് ലഭിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കും. കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസന്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. Civilsupplieskerala.gov.in വെബ്സൈറ്റിലുള്ള സിറ്റിസെന്‍ ലോഗിന്‍ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റില്‍ നല്‍കിയ 'ഭദ്രത' കൈപ്പുസ്തകത്തില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ നിര്‍ദേശങ്ങള്‍ ലഭിക്കും. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. അപേക്ഷക്കൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ആധികാരികത സംബന്ധിച്ച് അപേക്ഷകന്‍ സത്യവാങ്മൂലം നല്‍കണം. അപേക്ഷയിലുള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പറും പകര്‍പ്പും ഇതോടൊപ്പം ഉള്‍പ്പെടുത്തണം. താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നിന്ന് നിര്‍ദേശിക്കുന്ന സമയത്ത് അപേക്ഷകന് റേഷന്‍കാര്‍ഡ് കൈപ്പറ്റാമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു. റേഷന്‍ വിതരണം മേയ് രണ്ട് വരെ മലപ്പുറം: ഏപ്രില്‍ മാസത്തെ റേഷന്‍ മേയ് രണ്ട് വരെ വിതരണം ചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story