Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ കൂട്ടായ്മയും...

പ്രതിഷേധ കൂട്ടായ്മയും ജന്മദിനാഘോഷവും

text_fields
bookmark_border
പെരിന്തൽമണ്ണ: വിന്നർ മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഹംസക്കയുടെ 86ാം ജന്മദിനാഘോഷം നടത് തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു. വി. രമേഷ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വി. ശശികുമാർ, കിഴിശ്ശേരി സലീം, ഡോ. ഷരീഫ്, കുറ്റീരി മാനുപ്പ, മൂർത്തി, സക്കീർ, ശ്രീധരൻ, യാക്കൂബ്, ശശി, എ.പി.പി. അബൂബക്കർ എന്നിവരും സംസാരിച്ചു. കെ.ആർ. രവി സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു. മികവുത്സവം ആലിപ്പറമ്പ്: സാക്ഷരത മിഷൻ നടപ്പാക്കുന്ന കോളനികളുടെ സാക്ഷരത പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക്‌ വികസനവിദ്യ കേന്ദ്രത്തിൻെറ മികവുത്സവം 2020 സാക്ഷരത പരീക്ഷ ആലിപ്പറമ്പ് ചൂലിപ്പുറത്ത് കോളനിയിൽ ബ്ലോക്ക്‌ പ്രസിഡൻറ് റീന പെട്ടമണ്ണ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സി.കെ. മുഹമ്മദ്‌ ഫൈസൽ അധ്യക്ഷത വഹിച്ചു. പ്രേരക് എൻ. രമാദേവി സ്വാഗതവും ഇൻസ്ട്രക്ടർ സി. സുനിത നന്ദിയും പറഞ്ഞു. മുതിർന്ന പഠിതാവ് 72 വയസ്സുള്ള നീലിക്ക് ചോദ്യപേപ്പർ നൽകിയായിരുന്നു ഉദ്ഘാടനം. പദ്ധതി പ്രകാരം ബ്ലോക്കിൽ ആകെ 329 പേർ പരീക്ഷ എഴുതി അതിൽ 61 പുരുഷന്മാരും 268 സ്ത്രീകളും പങ്കെടുത്തു. ബ്ലോക്കിൽ ഏറ്റവും പ്രായംകൂടിയത് ചൂലിപ്പുറം കോളനിയിലെ നീലിയും (72) പ്രായം കുറഞ്ഞത് ലക്ഷ്മണനും (35) ആയിരുന്നു. പടം.. pmna4 ആലിപ്പറമ്പ് പഞ്ചായത്ത് ചൂലിപ്പുറം കോളനിയിൽ സാക്ഷരത മികവുത്സവം ബ്ലോക്ക് പ്രസിഡൻറ് റീന പെട്ടമണ്ണ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story